പരിശോധന ശക്തമാക്കിയതായി നഗരസഭാ സെക്രട്ടറി
വടകര : നഗരസഭാ പ്രദേശത്ത് അനധികൃത കൈയേറ്റം, കച്ചവടം എന്നിവ കണ്ടെത്തുന്നതിന് നികുതി, ധനകാര്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് റവന്യൂ, എന്‍ജിനിയറിങ് വിഭാഗം എന്നിവ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെ കച്ചവടവും, അനധികൃത നിര്‍മാണവും കണ്ടെത്തി.
പരിശോധനയില്‍ ന്യൂ വടകര സ്‌റ്റോര്‍, ഗിഫ്റ്റ് ആന്‍ഡ് ഗിഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് നടക്കുന്നതെന്ന് കണ്ടെത്തി.
ക്യൂന്‍സ് റോഡ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ എട്ടോളം കടകളില്‍ അനധികൃതമായി സുരക്ഷിതമല്ലാത്ത രീതിയില്‍ അഡീഷണല്‍ നിര്‍മാണം നടത്തിയതായും കണ്ടെത്തി. മറ്റു നാല് സ്ഥാപനങ്ങളില്‍ ഡി.ഒ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
നിയമലംഘനം നടത്തിയ ഈ സ്ഥാപനങ്ങള്‍ക്കെതിരേ നിയമാനുസൃതമായ നടപടികള്‍ നഗരസഭ സ്വീകരിച്ചു വരുന്നതായി സെക്രട്ടറി അറിയിച്ചു.
അതേസമയം കഴിഞ്ഞ 23നു നടത്തിയ പരിശോധനയില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും വിധം പാര്‍ക്കിങ് ഏരിയയിലും ഫുട്പാത്തിലും ഉല്‍പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് അടിയന്തരമായി എടുത്ത് മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും വീണ്ടും പരിശോധനയ്ക്കായി നഗരസഭ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും നിര്‍ദേശ ലംഘനം തന്നെയാണ് കണാന്‍ കഴിഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കച്ചട സാധനങ്ങള്‍ പിടിച്ചെടുക്കുന്ന സമയത്ത് ജീവനക്കാരെ കൈയേറ്റം ചെയ്തതുള്‍പ്പെടെയുള്ള സമീപനം കച്ചവടക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായതായി നഗരസഭ അറിയിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ ലൈസന്‍സികള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതാണെന്നും തുടര്‍ന്നും പരിശോധനകള്‍ ശക്തമാക്കിയതായും നഗരസഭാ സെക്രട്ടറി അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."