HOME
DETAILS

'സംവരണം ദാരിദ്ര്യം മാറ്റാനല്ല, നീതി നടപ്പാക്കാനാണ് വിഭാവനം ചെയ്തത്'

  
backup
October 28 2020 | 17:10 PM

reservation-4654
കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടിരുന്നു. മലയാള സിനിമയിലെ സവര്ണ ദരിദ്രരെ കാണിക്കുന്നത്. വലിയ വീട്, ജോലി ചെയ്യാന് ആരോഗ്യമുള്ള ധാരാളം ആളുകള്, പറമ്പ്, കുടുംബത്തില് ഒരാള്ക്ക് വലിയ നിലയിലുള്ള സര്ക്കാര് ജോലി. എന്നിട്ടും ദാരിദ്ര്യത്തെ കുറിച്ചുള്ള കരച്ചിലാണ്. നമുക്ക് തമാശയായി തോന്നുമെങ്കിലും ആ കരച്ചിലാണ് കേരളം ചെവി തുറന്ന് കേട്ടത്. ഇതേ ദാരിദ്ര്യമുള്ള സവര്ണര്ക്ക് ഇനി കേരളത്തില് സംവരണം ലഭിക്കും. മുന്സിപ്പാലിറ്റി പ്രദേശത്ത് 74 സെന്റും കോര്പറേഷന് പരിധിയില് 49 സെന്റും ഗ്രാമപ്രദേശത്ത് രണ്ടര ഏക്കറോളവും ഭൂമി ഉള്ള സവര്ണര് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരത്രേ. ശരിക്കും സിനിമയിലെ പോലെ തന്നെ.
മറ്റൊരു സംവരണത്തിനും അര്ഹതയില്ലാത്ത ആളുകള്ക്കാണ് ഈ സംവരണത്തിന് അപേക്ഷിക്കാന് കഴിയുന്നത് എന്ന സുപ്രധാന വാചകം തന്നെ ഇന്ത്യന് ഭരണഘടനയുടെ അന്തസിന് നിരക്കാത്തതാണ്. സംവരണം ദാരിദ്ര്യം മാറ്റാനല്ല, നീതി നടപ്പാക്കാനാണ് വിഭാവനം ചെയ്തത്. ഇന്ത്യയില്, കേരളത്തില് ഒരോ ദിവസവും ആ നീതി നടപ്പായിട്ടില്ല എന്ന് മാത്രമല്ല, അനീതി അതിശക്തമായി തുടരുന്നുവെന്ന് കൂടി ഓര്മ്മിപ്പിക്കുന്ന സംഭവങ്ങള് ഉണ്ടാകുന്നുണ്ട്. ഭരണവര്ഗ്ഗത്തിന്റെ ഭാഗത്ത് നിന്ന്, അവരുടെ ആയുധമായ പോലീസ് ഫോഴ്‌സിന്റെ ഭാഗത്ത് നിന്ന്, മേല്ജാതി തെമ്മാടിത്തത്തിന്റെ ഭാഗത്ത് നിന്ന്, പൊതുസമൂഹത്തില് നിന്ന്.
***
'സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പിന്നാക്ക വിഭാഗങ്ങള്ക്കും സംവരണം ഉണ്ടായിരുന്നിട്ട് പോലും അര്ഹിക്കുന്ന പ്രാതിനിധ്യം സംസ്ഥാന സര്വ്വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും സര്ക്കാര് നിയന്ത്രിത സ്ഥാപനങ്ങളിലും സര്വ്വകലാശാലകളിലും ലഭ്യമായിട്ടില്ലെന്നായിരുന്നു നരേന്ദ്രന് കമ്മീഷന് റിപ്പോര്ട്ടിലെ കാതലായ കണ്ടെത്തല്' എന്ന് 2018 ഡിസംബര് അഞ്ചിന് നിയമസഭയിലെ ഒരു ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നുണ്ട്.
നരേന്ദ്രന് കമ്മീഷന്റെ റിപ്പോര്ട്ട് മാത്രമല്ല, സാമാന്യയുക്തിയുള്ള ആര്ക്കും മനസിലാക്കാവുന്ന കാര്യമാണ്. കേരള സര്ക്കാരിന്റെ കീഴിലുള്ള ദേവസ്വം ബോര്ഡ് കോളേജുകളില് അധ്യാപക വൃത്തിക്ക് ഇക്കാലയളവിനുള്ളില് നിയമിച്ച സവര്ണരുടെ കണക്കെത്ര, ദളിതരുടേയും മറ്റ് പിന്നാക്ക വിഭാഗക്കാരുടേയും കണക്കെത്ര എന്ന് ചോദ്യത്തില് അതിനുള്ള ഉത്തരമുണ്ട്. ഇത് കുറച്ച് കൂടി വ്യക്തമായി ശ്രീ സണ്ണികപിക്കാട് പറയുന്നുണ്ട്. 'നിങ്ങള് അദ്ധ്യാപകരായി നൂറു പേരെ തെരഞ്ഞെടുക്കുമ്പോള് അതിലൊരാള് പോലും പട്ടികജാതിക്കാരനാകാതെയിരിക്കുകയും, എന്നാല് തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോള് നൂറില് തൊണ്ണൂറ്റി അഞ്ചു പേരും പട്ടികജാതിക്കാരാവുന്നതും എടുത്തു കാണിക്കുന്നത് സമൂഹത്തില് നീതി നടപ്പിലാക്കിയിട്ടില്ല എന്നാണ്. ഈ നീതി നടപ്പിലാക്കുക എന്നതാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്, അല്ലാതെ സംവരണം എന്നതൊരു ദാരിദ്ര്യ നിര്മാര്ജ്ജന പദ്ധതിയല്ല''
***
നീതിയുടെ മറുവശത്തേയ്ക്കാണ് സഞ്ചാരം. ഇന്ത്യയിലെ മുഖ്യധാര പാര്ട്ടികളില് മിക്കവാറും ഇല്ലാവരും ചേര്ന്നാണ് ഈ അനീതി നടപ്പാക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. അതില് പ്രധാനപങ്കുവഹിക്കുന്നത് ഇന്ത്യന് മുഖ്യധാര ഇടത്പക്ഷമാണെന്നുള്ളത് അതിനേക്കാള് വലിയ ദുരന്തം. മര്ദ്ദിതരുടെ മോചനം മറ്റൊരു പ്രത്യയശാസ്ത്ര അടിത്തറയായി കാണുന്ന രാഷ്ട്രീയം ഈ അനീതിയുടെ നടത്തിപ്പുകാരാകുന്നത് പോലെ ലജ്ജാവഹമായി ഒന്നുമില്ല. മുഖ്യമന്ത്രിയുടെ ജാതി പറഞ്ഞത് ആക്ഷേപിക്കുന്ന സവര്ണതയ്ക്ക് മുന്നിലാണ് നാല് വോട്ടിനെ കുറിച്ചുള്ള ഭീതിയില് കുനിഞ്ഞ് നില്ക്കുന്നത്. വര്ഷങ്ങളായി കൂടെ നില്ക്കുന്ന ജനതയോടുള്ള വഞ്ചന കൂടിയാണ്, ഇക്കാലത്തെല്ലായിപ്പോഴും ഇടത്പക്ഷ രാഷ്ട്രീയത്തെ വെറുക്കുകയും അതിനെ ഇല്ലാതാക്കാനുള്ള സകല ഗൂഢാലോചനകളുടേയും കൂടെ നിന്നിരുന്ന സമൂഹത്തിനെ പ്രീണിപ്പിക്കാനായി നടക്കുന്ന ഈ ഭരണഘടന അട്ടിമറി.
***
ദളിത് സമൂഹത്തിന് നേരെയുള്ള അക്രമങ്ങള് പൂര്വ്വാധികം വര്ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ദേശീയതലത്തില് തീവ്രഹൈന്ദവ ഫാഷിസം അധികാരത്തിലുള്ള കാലമായത് കൊണ്ടുതന്നെ അതിനനുസൃതമായി സമൂഹവും പോലീസും ഉദ്യോഗസ്ഥ സംവിധാനങ്ങളും മാധ്യമങ്ങളുമെല്ലാം ഫാഷിസ്റ്റ് ചേരിയിലേയ്ക്ക് കൂടണയുന്ന കാലത്ത് സ്വഭാവികമാണത്. ഇതിനെ ചെറുക്കുന്നതിന് പകരം അതിന്റെ സ്വഭാവികതയില് പോലീസിനും സംവിധാനങ്ങള്ക്കും കാര്യങ്ങള് വിട്ടുകൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. വിനായകന് എന്ന ചെറുപ്പക്കാരന് മുതല് പോലീസിന്റെ ദളിത് വിരുദ്ധതയുടെ ഇരയായിട്ടുള്ള പലരും ഇടത്പക്ഷ ചുറ്റുപാടുകളില് നിന്ന് വരുന്നവരാണ്. മര്ദ്ദിതരുടെ വിമോചനം സ്വപ്‌നം കണ്ടവരുടെ തുടര്പരമ്പര. സന്തുലിതമല്ലാത്ത സമൂഹത്തില് നീതിനിര്വ്വഹണ പ്രക്രിയയെ അതിന്റെ താളത്തിന് വിട്ടുകൊടുത്ത് നിഷ്പക്ഷത പാലിക്കലല്ല. ഫലപ്രദമായി ഇടപെടലാണ്. സ്വഭാവിക നീതിയെന്നത് സവര്ണ്ണര്ക്ക് മാത്രം ലഭിക്കുന്ന സമൂഹമാണ്. ഇവിടെ ദളിതര്ക്കും പിന്നാക്കവിഭാഗങ്ങള്ക്കും നീതി ലഭിക്കാന് സക്രിയയും നിരന്തരവുമായ ഇടപെടല് വേണം.
അനീതിയെന്നത് വൈകാരികമായ ആക്രമണം കൂടിയാണ്. അതിന് വിധേയമാകുന്ന സമുദായങ്ങളോട് കരുണയും കരുതലും വേണം ഭരണകൂടത്തിന്. സദ്ഭരണം എന്നത് അത് കൂടിയാണ്. ഒരു സമൂഹത്തില് മുന്നാക്ക വിഭാഗങ്ങള് ഉണ്ടായിക്കൂടാ. അത് രാഷ്ട്രീയമായി തെറ്റാണ്. സാമ്പത്തികമായി, സാമൂഹികമായി തലമുറകളായി നീതി ലഭിക്കാത്ത പിന്നാക്ക വിഭാഗങ്ങളുണ്ട്. അവരുണ്ട്, എന്നുള്ളത് കൊണ്ട് മറ്റൊരു സമുദായവും മുന്നാക്ക സമുദായങ്ങളാകുന്നില്ല. ഒരു മുന്നേറ്റവും അവര് നടത്തിയിട്ടില്ല. മുന്നാക്കം നില്ക്കാനുള്ള ഒരു യോഗ്യതയും ആ സമുദായങ്ങള്ക്കില്ല. വേണമെങ്കില് ചൂഷിത സമൂഹമെന്നാം ചൂഷക സമൂഹമെന്നും വേര് തിരിക്കാം. ആ ചൂഷകസമൂഹത്തിന് ഒരു വികസന കോര്പറേഷന് സൃഷ്ടിച്ച് അതിന്റെ ഇച്ഛകള് പൂര്ത്തീകരിക്കുന്ന സമൂഹമാണ് നമ്മുടേത്.
നിരന്തരമായ അനീതി അനുഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന് ഒപ്പം നില്ക്കാന് ആകുന്നില്ലെങ്കിലും അവരുടെ അവകാശങ്ങളെ പരിഹസിക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങള് നീങ്ങുന്നത് നിരാശാഭരിതം മാത്രമല്ല, ഭയാനകം കൂടിയാണ്.
 
കടപ്പാട്: ഫെയ്സ്ബുക്ക് പോസ്റ്റ്, ശ്രീജിത്ത് ദിവാകരന്‍


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago