വൈറോളജി ലാബ് കോഴിക്കോട് അനുവദിക്കാമെന്ന ആവശ്യത്തോട് കേന്ദ്രത്തിന് അനുകൂല നിലപാടെന്ന് മന്ത്രി ശൈലജ
ന്യൂഡല്‍ഹി: കേരളത്തില്‍ വൈറോളജി ലാബ് കോഴിക്കോട് അനുവദിക്കണമെന്ന ആവശ്യത്തിനോട് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയതായി മന്ത്രി ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിക്ക് ഉറപ്പ് നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയെ സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ മന്ത്രിയെ അറിയിച്ചതായും കെ.കെ ഷൈലജ വ്യക്തമാക്കി.
കേരളത്തില്‍ ആധുനിക ബിഎസ്എല്‍ 3 നിലവാരത്തിലുള്ള വൈറോളജി ലാബ് കോഴിക്കോട് ആരംഭിക്കുന്നതിനുള്ള സഹായം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ മെയ് മാസത്തിലാണ് അതിന്റെ അഗീകാരം കിട്ടിയത്. ഐസിഎംആര്‍ പ്രതിനിധിയോട് കേന്ദ്രത്തില്‍ നിന്നും അനുവദിച്ച മൂന്നുകോടി രൂപക്ക് ലാബിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നും അറിയിച്ചിരുന്നു. ലാബിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിന് തന്നെ അഞ്ചു കോടി രൂപ ചെലവുണ്ട്. ബാക്കി ഉപകരണങ്ങള്‍ ഉള്‍പ്പടെ വാങ്ങുമ്പോള്‍ എട്ടുകോടി രൂപയോളം വരും. മന്ത്രിയോട് നല്ല നിലവാരത്തിലുള്ള റീജിയണല്‍ ലാബ് അനുവദിക്കാനും ആവശ്യപെട്ടിട്ടുണ്ട്. അനുകൂലമായ തീരുമാനം എടുക്കാം എന്ന് മന്ത്രി ഉറപ്പു നല്‍കിയതായി കെ.കെ ശൈലജ അറിയിച്ചു.
വര്‍ഷങ്ങളായുള്ള ആവശ്യമാണ് കേരളത്തിന് സ്വന്തമായൊരു എയിംസ് വേണമെന്നത്. കേരളം ആവശ്യപ്പെട്ട ശേഷം മറ്റു പല സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചെങ്കിലും കേരളത്തിന് ലഭിച്ചില്ല. ശക്തമായ സംസ്ഥാനങ്ങളില്‍ കേരളത്തിനും കര്‍ണാടകയ്ക്കുമാണ് ഇതുവരെ ലഭിക്കാത്തതൊള്ളൂ. ഇത്തവണ പരിശോധിച്ച് അനുകൂലമായ തീരുമാനം അറിയിക്കാമെന്നും മന്ത്രി അറിയിച്ചതായി കെ.കെ ശൈലജ പറഞ്ഞു.
നിപയെക്കുറിച്ച് അറിഞ്ഞപ്പോള്‍ കേരളത്തിലേക്ക് വരാന്‍ മന്ത്രി തീരുമാനിച്ചിരുന്നെങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമായതിനാല്‍ യാത്ര മാറ്റിവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."