പ്രളയക്കെടുതി; ലോകബാങ്ക്, എ.ഡി.ബി സംഘം ജില്ലയില്‍ പര്യടനം തുടങ്ങി
മലപ്പുറം: പ്രളയ ദുരിതം വിലയിരുത്താന്‍ ജില്ലയിലെത്തിയ ലോകബാങ്ക്, എ.ഡി.ബി സംയുക്ത സംഘം പര്യടനം തുടങ്ങി. ലോകബാങ്ക് പ്രതിനിധികളായ യൂറി റെയ്ച്ച്, ഹെമങ് കരേലിയ, അനൂപ് കാരന്ത്, വെങ്കടറാവു ബയാന, എസ് വൈദീശ്വരന്‍, സതീഷ് സാഗര്‍ ശര്‍മ, ഡോ. മഹേഷ് പട്ടേല്‍, ശ്രീനിവാസ റാവു എന്നിവരാണ് സംഘത്തിലുള്ളത്.
ഇന്നലെ ജില്ലയിലെത്തിയ സംഘം ജില്ലാ കലക്ടര്‍ അമിത് മീണയുമായി കൂടിക്കാഴ്ച നടത്തി. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ പ്രളയ ദുരിതത്തിന്റെ വിശദാംശങ്ങള്‍ കലക്ടര്‍ സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. അഞ്ച് മണി മുതല്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
ഗതാഗതം, ജലസേചനം, ശുദ്ധജല വിതരണം, കൃഷിനാശം, വീടുകള്‍ക്കുണ്‍ണ്ടായ നാശനഷ്ടം എന്നിങ്ങനെ പല മേഖലകളിലെ നാശനഷ്ടങ്ങള്‍ നാല് സംഘങ്ങളായി പ്രതിനിധികള്‍ ഇന്നും സന്ദര്‍ശനം തുടരും. രാവിലെ ഒമ്പത് മണി മുതലാണ് സന്ദര്‍ശനം. നിലമ്പൂര്‍ മുതല്‍ പൊന്നാനി വരെയുള്ള ദുരിത ബാധിത പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."