HOME
DETAILS
MAL
ആരോഗ്യവകുപ്പിന്റെ പരിശോധന: രണ്ടു ബേക്കറികള്‍ പൂട്ടിച്ചു
backup
July 25 2016 | 23:07 PM
നാദാപുരം: ബേക്കറിയില്‍ നിന്ന് പലഹാരം വാങ്ങിക്കഴിച്ച വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റ സാഹചര്യത്തില്‍ നാദാപുരത്തും കല്ലാച്ചിയിലും ആരോഗ്യ വകുപ്പ് വ്യാപക പരിശോധന നടത്തി. കല്ലാച്ചിയില്‍ രണ്ടു ബേക്കറികള്‍ അധികൃതര്‍ അടപ്പിച്ചു. കഴിഞ്ഞ ദിവസം നാദാപുരത്ത് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബേക്കറിയില്‍ നിന്ന് സാന്‍വിച്ച് വാങ്ങികഴിച്ച കുടുംബം പുഴുവിനെ കണ്ടത്തിനെ തുടര്‍ന്ന് പരാതിനല്‍കിയിരുന്നു. ഈ ബേക്കറി അടച്ചുപൂട്ടാന്‍ ഉടമകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."