ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; ആറോളം സ്ഥാപനങ്ങള്‍ക്കു പിഴ ചുമത്തി
കുന്നുംകൈ: ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ആറോളം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി .ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് കേരള പദ്ധതിയുടെ ഭാഗമായി പെരുമ്പട്ട, മൗക്കൊട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ലൈസന്‍സില്ലാതെയും പുകയില നിരോധിത ബോര്‍ഡില്ലാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരേയും പൊതുസ്ഥലത്ത് പുകവലിച്ചവര്‍ക്കെതിരേയും പിഴ ചുമത്തി. പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയതിനും മാലിന്യങ്ങള്‍ ഓടയില്‍ ഒഴുക്കിയതിനും മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കാതിരുന്നതിനും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനുമാണ് നടപടി.
കഴിഞ്ഞ ദിവസങ്ങളിലാണ് വിവിധ ഹോട്ടലുകളിലും മറ്റും അധികൃതര്‍ പരിശോധന നടത്തിയത്. ഹോട്ടലുകള്‍ക്കു പുറമെ മത്സ്യവിപണനശാലകളിലും ബേക്കറികളിലും റെയ്ഡ് നടന്നു. പഴകിയ മത്സ്യങ്ങളും കാലാവധി കഴിഞ്ഞ പായ്ക്കറ്റുകളിലെ ആഹാര വസ്തുക്കളും കണ്ടെടുത്തു. ശുചിത്വമില്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന ഭക്ഷണശാലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കുന്നതിനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലൈസന്‍സ് ഇല്ലാതെ എലിവിഷം പോലെയുള്ള സാധനങ്ങള്‍ കടകളില്‍ വില്‍ക്കുന്നതും പരസ്യ പുകവലിയും ശിക്ഷാര്‍ഹമാണെന്നുമുള്ള നിര്‍ദേശം പാലിക്കാത്ത ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കുമെന്നും പരിശോധന വരും നാളുകളില്‍ തുടരുമെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."