പാര്‍വതി പുത്തനാര്‍: വികസനത്തിന് തടസം കൈയേറ്റമെന്ന് മന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ജലാശയങ്ങളിലൊന്നായ പാര്‍വതി പുത്തനാറിന്റെ വികസനത്തിന് തടസമാവുന്നത് ആറിന്റെ തീരത്തെ കൈയേറ്റമാണെന്ന് ജലമന്ത്രി മാത്യു ടി തോമസ്. വി.എസ്. ശിവകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുത്തനാര്‍ ശുചീകരണത്തിനായുള്ള 20 കോടിയുടെ പദ്ധതി കിഫ്ബിയുടെ പരിഗണനിയലാണ്. രണ്ടു ഘട്ടങ്ങളിലായാണ് 16.14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാര്‍വതി പുത്തനാറിന്റെ വികസന പദ്ധതി നടപ്പാക്കുന്നത്. കോവളം മുതല്‍ വര്‍ക്കലവരെയുള്ള ആറിന്റെ തീരപ്രദേശത്തെ സര്‍വേ നടന്നുവരികയാണ്. പദ്ധതിയുടെ വിജയത്തിനായി പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുത്തനാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ കക്കൂസ് മാലിന്യം ആറ്റിലേക്ക് ഒഴുക്കുന്നതാണ് ശുചീകരണം വിജയിക്കാത്തതിന് കാരണമെന്ന് വി.എസ്. ശിവകുമാര്‍ പറഞ്ഞു.
മുട്ടത്തറയില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റും വീടുകളില്‍നിന്നുള്ള സ്വീവറേജുകളും തമ്മില്‍ പൈപ്പുകള്‍ സ്ഥാപിച്ച് ബന്ധിപ്പിക്കാന്‍ പദ്ധതി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."