HOME
DETAILS
MAL
മദ്യനിരോധനം സര്‍ക്കാര്‍ നയമല്ല: മന്ത്രി ടി.പി രാമകൃഷ്ണന്
backup
July 25 2016 | 23:07 PM
പയ്യോളി: മദ്യനിരോധനമല്ല,മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിപ്പിച്ചതായാണ് കണക്കുകള്‍ തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മേലടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന ഓഫിസ് ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ദാസന് എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് കെ. കുഞ്ഞിരാമന്, എം.കെ പ്രേമന്, പി.വി കൈരളി, കെ. ദിലീപ് കുമാര്‍, പി. ബാലഗോപാലന്, പ്രേമ ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."