റേഷന്‍കാര്‍ഡിലെ തെറ്റുകള്‍; കാര്‍ഡ് ഉടമകള്‍ നെട്ടോട്ടമോടുന്നു
കാസര്‍കോട്: റേഷന്‍ കാര്‍ഡ് പുതുക്കി കിട്ടിയിട്ടും ദുരിതങ്ങള്‍ ഒഴിയാതെ കാര്‍ഡ് ഉടമകള്‍ നെട്ടോട്ടമോടുന്നു. നിലവിലുണ്ടായിരുന്ന കാര്‍ഡ് പുതുക്കി കിട്ടാന്‍ രണ്ടു വര്‍ഷത്തിലധികം ഒട്ടനവധി തവണ ഓടേണ്ടി വന്ന കാര്‍ഡുടമകള്‍ കാര്‍ഡ് കിട്ടിയതോടെ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നു.
ഇതിനു ശേഷം പുതുക്കി കിട്ടാത്ത കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം അവസരം നല്‍കിയ അധികൃതര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് വേണ്ടി തന്നെ നാളുകളോളം കാര്‍ഡുടമകളെ വട്ടം കറക്കി.
താലൂക് സപ്ലൈ ഓഫിസിലെത്തിയ കാര്‍ഡുടമകളില്‍ പലരെയും വിവിധ കാരണങ്ങള്‍ പറഞ്ഞു അഞ്ചിലധികം തവണ തിരിച്ചയച്ച സംഭവങ്ങളും ഉണ്ടായിരുന്നു.
ഇതിനു ശേഷം കാര്‍ഡില്‍ കടന്നു കൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്താന്‍ അധികൃതര്‍ അവസരം നല്‍കിയെങ്കിലും ഇതും ജീവനക്കാര്‍ കാര്‍ഡുടമകളെ വട്ടം കറക്കാനുള്ള അവസരമായി മാറ്റുന്നുവെന്നാണ് ആരോപണം. ഇതിനുപുറമെ ഓണ്‍ലൈന്‍ വഴിയും തെറ്റ് തിരുത്തലുകളും മറ്റു തിരുത്തലുകളും നടത്താമെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതും വ്യക്തമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.
അക്ഷയ സെന്ററുകള്‍ വഴിയോ സ്വന്തമായോ ഓണ്‍ലൈനില്‍ അപേക്ഷകള്‍ നല്‍കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് പുതുക്കി കിട്ടിയപ്പോള്‍ ഉണ്ടായ തെറ്റുകള്‍ തിരുത്താന്‍ സാധിക്കുന്നില്ല. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകളും അംഗങ്ങളെ കൂട്ടിച്ചേര്‍ക്കല്‍, പേരുമാറ്റം എന്നിവയുമാണ് ഓണ്‍ലൈന്‍ വഴി സാധ്യമാകുന്നത്.
എന്നാല്‍ ഇത്തരം അപേക്ഷകള്‍ നല്‍കിയാല്‍പോലും ഇതിന്റെ തെളിവെടുപ്പിനുവേണ്ടി സപ്ലൈ ഓഫിസിലേക്കു വിളിക്കുന്നതിനും കാലതാമസം നേരിടുകയാണ്. റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ കാരണം സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കാര്‍ഡ് ഉടമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."