നേമത്ത് ഹര്‍ത്താല്‍ ആചരിച്ചു
നേമം: കേസില്‍പ്പെട്ട കക്ഷിയുമായി നേമം പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നേമത്ത് ഇന്നലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാവിലെ 6.00 മുതല്‍ വൈകിട്ട് 6.00 വരെ ഹര്‍ത്താല്‍ ആചരിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് നേമം നിയോജകമണ്ഡലം പ്രസിഡന്റ് സജീര്‍ പൊലിസിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റ സജീറിനെ ഞായറാഴ്ച രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.
വെളളായണി സ്വദേശിയായ ശ്രീജിത്തിനെതിരെ അനീഷ് എന്നയാള്‍ നല്കിയ പരാതിയില്‍ ഇരുവരെയും ഞായറാഴ്ച സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. ശ്രീജിത്തിനൊപ്പമാണ് സജീര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സംസാരിക്കുന്നതിനിടെ എസ്.ഐ ശ്രീജിത്തിന്റെ ചെകിടത്ത് അടിച്ചത് സജീര്‍ ചോദ്യം ചെയ്തതാണ് സജീറിനെ എസ്.ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കാന്‍ കാരണമായി പറയുന്നത്.
എന്നാല്‍ കേസിനെ കുറിച്ച് സംസാരിക്കുന്നതിനിടെ സജീര്‍ സി.പി.ഒ അജയനെ മര്‍ദ്ദിച്ചതായി പൊലീസ് ആരോപിക്കുന്നു. ഇതിനെതിരെ നേമം പൊലീസ് സജീറിനെതിരെ കളള കേസെടുത്തതായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എം.വിന്‍സെന്റ് എം.എല്‍.എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകിട്ട് നേമം പൊസീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ചും റോഡ് ഉപരോധവും നടത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്കിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."