പുഴകളില്‍ മാലിന്യം തള്ളല്‍ വ്യാപകം; ആരോഗ്യത്തിന് ഭീഷണിയെന്ന് ആശങ്ക
കുന്നുംകൈ: ഇരുട്ടിന്റെ മറവില്‍ മലയോരത്തെ പുഴകളില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. പലയിടങ്ങളിലും രാത്രി സമയങ്ങളിലാണ്് മാലിന്യം തള്ളുന്നത്. കുന്നുംകൈ, പെരുമ്പട്ട പുഴകളിലും ഭീമനടി, പ്ലാച്ചിക്കര, കാലിക്കടവ് എന്നീ റോഡുകളുടെ അരികിലുമാണ് മാലിന്യം തള്ളുന്നത്. കുന്നുംകൈ പാലത്തിനരികില്‍ മാലിന്യം തള്ളുന്നതിനാല്‍ പരിസരത്തുള്ളവര്‍ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ്. പൊതുനിരത്തിലെ മാലിന്യം തള്ളല്‍ പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കോഴി മാലിന്യങ്ങളും അറവുശാലയുടെ മാലിന്യങ്ങളുമാണ് പ്രധാനമായും ഇവിടങ്ങളില്‍ തള്ളുന്നത്. ഇതിനെതിരേ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തത് നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
രാത്രി പൊലിസിനു കാര്യക്ഷമമായ പട്രോളിങ് സംവിധാനം ഇല്ലാത്തതും മാലിന്യം തള്ളുന്നവര്‍ക്ക് സഹായകമായിട്ടുണ്ട്. വീട്ടുമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വാഹനങ്ങളില്‍ കൊണ്ടുവന്നു തള്ളുകയാണ്. മാലിന്യം തെരുവുനായ്ക്കളും പക്ഷികളും കടിച്ചെടുത്ത് സമീപത്തുള്ള പറമ്പുകളിലും കിണറുകളിലും കൊണ്ടിടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു. ഈ മേഖലയില്‍ ജനവാസം കുറവായതും ഇത്തരക്കാര്‍ക്കു തുണയാകുന്നു. ഇതുമൂലം തെരുവുനായ്ക്കളുടെയും കൊതുകുകളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."