50 ാം വയസില്‍ കടക്കൂ പുറത്തെന്ന്: സ്കൂളിനെതിരേ കവിതയെഴുതി അധ്യാപികയുടെ പ്രതിഷേധം: കാരണം കൂടാതെ പുറത്താക്കിയ സ്കൂളിന്റെ നടപടിക്കെതിരേയും പ്രതിഷേധം
മലപ്പുറം: അന്‍പത് വയസായ അധ്യാപികയെ ഒരു കാരണവും കൂടാതെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനത്തിനുനേരേയാണ് കവയിത്രിയും കഥാകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ മഞ്ചേരിയിലെ ശാന്തി പ്രയാഗ രംഗത്തെത്തിയിരിക്കുന്നത്.
സ്കൂളിന്റെ നടപടിയില്‍ മനംനൊന്ത് ഇവര്‍ എഴുതിയ കവിതയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഏകദേശം പത്തു വര്‍ഷത്തോളമായി ഇവര്‍ ഈ സ്കൂളിലെ അധ്യാപികയാണ്. അന്‍പതാം വയസ്സില്‍ കടക്കൂ പുറത്തെന്നു പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നെറികേടിനെതിരേയാണ് ശാന്തി ടീച്ചര്‍ വയസ്സ് അന്‍പത് എന്നപേരില്‍ ഇവര്‍ കവിതയെഴുതിയത്.
സ്കൂളിന്റെ നടപടിക്കെതിരേ ശക്തമായി പ്രതികരിക്കണമെന്നും തന്റെ കവിത മാക്സിമം ഷെയര്‍ ചെയ്യണമെന്നും ഇവര്‍ കവിതയോടൊപ്പം പ്രത്യേക കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കവിതയും അവരുടെ കുറിപ്പും താഴെ വായിക്കാം
നമസ്ക്കാരം പ്രിയ സുഹൃത്തുക്കളേ, ഞാന്‍ ശാന്തി പ്രയാഗ,മലപ്പുറം ജില്ല യിലെ മഞ്ചേരി സ്വദേശിനി ഒരു നഴ്സറി അധ്യാപികയാണ്. ഏകദേശം 10 വര്‍ഷത്തോളമായി ഞാന്‍ പഠിപ്പിച്ചുകൊണ്ടിരുന്ന മഞ്ചേരിയിലെ ഒരു സ്വകാര്യ സ്കൂളില്‍ നിന്നും എനിക്ക് 50 വയസ്സായി എന്നതിന്റെ പേരില്‍ മാത്രംഈ അദ്ധ്യയന വര്‍ഷം മുതല്‍ ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുകയാണ്. അന്‍പതാം വയസ്സില്‍ ' കടക്ക് പുറത്ത് ' എന്നു പറയുന്ന കേവലം മാനുഷിക പരിഗണന അര്‍ഹിക്കാത്ത ഈ നടപടി ഈ സ്ഥാപനത്തിന്റെ മാത്രം നിയമാവലിയാണെങ്കില്. എന്റെ കവിത ഈ സ്ഥാപനത്തിലെ മേലധികാരികള്‍ എന്നോടു കാണിച്ച നീതികേടിന്റെ അടയാളപ്പെടുത്തലാണ് ' എന്നെ അറിയുന്നവരും അല്ലാത്തവരുമായ എല്ലാ സുമനസ്സുകളും ഈ കവിത പരമാവധി ഷെയര്‍ ചെയ്ത് സഹകരിക്കുമല്ലോ
ഹൃദയപൂര്‍വ്വം
ശാന്തി പ്രയാഗ.
ശാന്തിടീച്ചര്‍ വയസ്സ് അമ്പത്
ഇനിയില്ല ജൂണ്‍ മഴ
ത്തുമ്പില് പിടിച്ചു ഞാന്‍
അരുമക്കിടാങ്ങള് തന് തേങ്ങലാറ്റാന്
വയസ്സമ്പതായെന്നൊരറിയിപ്പും തന്നവര്‍ വാതായനം പൂട്ടി പടിയിറക്കി
അമ്പതിന് മേലെയാ വിദ്യാലയത്തിന്നൊരദ്ധ്യാപിക വേണ്ടതില്ലയത്രേ!
കുഞ്ഞിക്കിടാങ്ങള്‍തന് കൂട്ടുകുസൃതികള്
കാണാതെ വിങ്ങുന്നതായ്മനംപോല്
ആത്മാവു പൊള്ളിയിരിക്കയാ
യാണീയമ്മ
ഏകാന്തവീഥിയില്‍ പാഴ്നിഴലായ്!
പൂമ്പാറ്റയെക്കാട്ടി, പൂത്തുമ്പിയെക്കാട്ടി,
പൂവായ് ചിരിക്കാന്‍ പഠിപ്പിച്ചൊരോര്മ്മയില് ! അമ്മയെ കാണണമെന്നാര്ത്തു കരയുമ്പോള്‍, അമ്മയായ് ചേര്ത്തണച്ചാ രോമലാക്കിഞാന്!
വീട്ടിലേക്കോടുന്ന വാശിക്കുരുന്നിനെ, വാരിപ്പുണര്‍ന്നു
വിതുമ്പലാറ്റീലയോ, പാട്ടുകള്‍ പാടി യും താളത്തിലാടിയും, താരങ്ങളാക്കീലെ യോമല്‍ ക്കിടാങ്ങളെ, !
ഉണ്ണാന്‍ മടിച്ചിരു ന്നോര്‍ത്തു വിതുമ്പുന്നൊരുണ്ണിയെ യൂട്ടി ഞാന്‍ മുത്തശ്ശിയെന്ന പോല്‍,
കുഞ്ഞു വിരല്ത്തുമ്പിന്നറ്റം പിടിച്ചു കൊണ്ടക്ഷരപ്പൂക്കള് വിരിയിച്ചതില്ലയോ, !!
വരകളില്‍ വര്ണ്ണങ്ങള്കോരി
യൊഴിച്ചുകൊണ്ടേഴഴകുള്ളൊരു മാരിവില്ലാക്കിയും
ജാലകക്കോണിലൂടാമ്പല്ക്കുളത്തിലെ പൂക്കളെയെണ്ണിയും പൊന്മയെക്കാണിച്ചും,
തമ്മില്‍ കലമ്പാതെ കൈകള്‍ കോര്ത്തിടുവാനുത്സാഹമോടെ പഠിപ്പിച്ച കാലങ്ങള്‍, ഓര്‍ക്കാതിരിക്കുവാനാകുമോ മക്കളേ ഓര്‍മ്മയായ് തീര്‍ന്നൊരീ പൂവാംകുരുന്നുകള്‍ !!!????
ശാന്തി പ്രയാഗ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."