HOME
DETAILS

ഗെയില്‍ പൈപ് ലൈന്‍: സ്‌ഫോടനം നടത്തിയ പ്രദേശം കലക്ടര്‍ സന്ദര്‍ശിച്ചു

  
backup
September 14 2018 | 22:09 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b

പെരിയ: മംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു പ്രകൃതി വാതകം കടത്തിക്കൊണ്ടുപോകുന്നതിനു വേണ്ടി സ്ഥാപിക്കുന്ന ഗെയില്‍ പൈപ് ലൈന്‍ സ്ഥാപിക്കുന്ന വഴിയില്‍ സ്‌ഫോടനം നടത്തിയ പ്രദേശം കലക്ടര്‍ ഡോ. സജിത്ത് ബാബു സന്ദര്‍ശിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പരിധിയിലെ ഒന്നാം വാര്‍ഡില്‍ കുണിയ കാര്യത്തില്‍ പ്രദേശത്താണ് കലക്ടര്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സന്ദര്‍ശനം നടത്തിയത്.
പൈപ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി കുഴിയെടുക്കുമ്പോള്‍ കാണപ്പെട്ട കൂറ്റന്‍ കരിങ്കല്‍പ്പാളി എടുത്തു മാറ്റുന്നതിനു വേണ്ടി കരാറുകാര്‍ നിരോധിത സ്‌ഫോടക വസ്തു ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്‍പതോളം വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ഇതേ തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാമെന്ന് കരാറുകാര്‍ വീട്ടുടമകള്‍ക്കു വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പകുതിപേര്‍ക്കു നഷ്ടപരിഹാരം നല്‍കി ഒഴിവാകാനുള്ള നയം സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നഷ്ടപരിഹാരം ലഭിക്കാത്ത വീട്ടുടമകള്‍ക്കും മറ്റും നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ സമിതി രൂപീകരിക്കുകയും ചെയ്തു. പ്രസ്തുത സമിതി ഇക്കാര്യം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
സംഭവം ഗൗരവമായെടുത്ത കലക്ടര്‍ വീട്ടുടമകളുമായും മറ്റും ചര്‍ച്ച നടത്തുകയും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചു നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കലക്ടര്‍ പ്രദേശം സന്ദര്‍ശിച്ചത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും കലക്ടറുടെ കൂടെയുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago