പ്രവാചക പരമ്പര പഠിപ്പിക്കുന്നത് കലര്‍പ്പില്ലാത്ത സഹജീവി സ്‌നേഹം: പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
നീലേശ്വരം: ആദം നബി മുതല്‍ അന്ത്യ പ്രവാചകനായ മുഹമ്മദ് നബി വരെ ഭൂമിയില്‍ അവതാരമെടുത്ത ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചക പരമ്പര മനുഷ്യനെ പഠിപ്പിക്കുന്നത് കലര്‍പ്പില്ലാത്ത സഹജീവി സ്‌നേഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട നീലേശ്വരം ഖാസിയും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ ജില്ലാ വൈസ് പ്രസിഡന്റുമായ ഇ.കെ മുഹമ്മദ് മുസ്‌ലിയാര്‍ക്കു സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി മാര്‍ക്കറ്റ് ജങ്ഷനില്‍ നല്‍കിയ പൗര സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചക പരമ്പര അവസാനിച്ചുവെങ്കിലും സമൂഹത്തിന് ഇനി ആ രീതിയില്‍ മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് ഉലമാക്കളും ഓലിയക്കന്മാരും പണ്ഡിതന്മാരുമാണ്. ആ ദൗത്യം ഏറ്റെടുത്തു നടത്തി കൊണ്ടിരിക്കുന്ന സൗമ്യനായ മഹാ പണ്ഡിത ശ്രേഷഠനാണ് ഇ.കെ മുഹമ്മദ് മുസ്‌ലിയാരെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
തുടര്‍ന്ന് ഇ.കെ മുഹമ്മദ് മുസ്‌ലിയാരെ ആദരിച്ചു. സമസ്ത കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ.കെ മാണിയൂര്‍ അധ്യക്ഷനായി. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ പൗരാവലിയുടെ സ്‌നേഹോപഹാരം ഇ.കെ മുഹമ്മദ് മുസ്‌ലിയാര്‍ക്ക് കൈമാറി. എസ്.കെ.എസ്.എസ്.എഫ് നീലേശ്വരം മേഖലാ കമ്മിറ്റിയുടെ ഉപഹാരം ഇ.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ കൈമാറി. ചടങ്ങില്‍ സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇ.എം കുട്ടി ഹാജിയെയും അനുമോദിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, സി. ഹംസ ഹാജി, സുഹാദ് ഹാജി, ഫൂഹാദ് ഹാജി ഓര്‍ച്ച, ബഷീര്‍ ദാരിമി, മുഹമ്മദ് ദാരിമി, ഫൈസര്‍ പേരോല്‍, കെ.ടി കമാല്‍, സുബൈര്‍ ഹാജി പള്ളിക്കര, കെ.പി മഹമൂദ് ഹാജി, മുഹമ്മദ് മൗലവി എന്നിവര്‍ സംസാരിച്ചു.
പൗരസ്വീകരണത്തിനു മുന്നോടിയായി നീലേശ്വരം ജുമാ മസ്ജിദില്‍നിന്നു സമ്മേളന നഗരിയിലേക്ക് മഹ്മൂദ് മുസ്‌ലിയാരെ സ്വീകരിച്ചാനയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."