അത്യാധുനിക പുനരധിവാസകേന്ദ്രം: ഊരാളുങ്കല്‍ സൊസൈറ്റി ഇന്ന് രൂപരേഖ നല്‍കും
കാസര്‍കോട്: എന്‍ഡോസള്‍ഫണ്ടണ്ടണ്ടണ്ടാണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടന്‍ണ്ടണ്ടണ്ടണ്ട ഇരകളുടെ പുനരധിവാസത്തിനായി മുള്ളേരിയയിലെ മുതലപ്പാറയില്‍ നിര്‍മിക്കുന്ന പുനധിവാസ കേന്ദ്രത്തിന്റെ രൂപരേഖ ഇന്ന് കലക്ടര്‍ക്കു കൈമാറും. ഇന്നലെ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ യോഗത്തില്‍ നിര്‍മാണം നടത്താമെന്നേറ്റ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പദ്ധതിയുടെ വിശദവിവരങ്ങള്‍ അറിയിച്ചിരുന്നു.
പൊജക്ടിന്റെ വീഡിയോ ദൃശ്യവും സെല്ലിനു മുന്‍പാകെ പ്രദര്‍ശിപ്പിച്ചു. സെല്‍യോഗം പൊജക്ട് നിര്‍ദേശം അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിശദമായ രൂപരേഖ സൊസൈറ്റി ഇന്നു കലക്ടര്‍ക്കു മുന്‍പാകെ സമര്‍പ്പിക്കുക. കലക്ടര്‍ക്കു സമര്‍പ്പിക്കുന്ന രൂപരേഖ ഉടനെ സര്‍ക്കാരിലേക്കയച്ച് അനുമതി വാങ്ങി നിര്‍മാണം തുടങ്ങും. അടുത്തമാസം നിര്‍മാണപ്രവൃത്തി ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ യോഗത്തെ അറിയിച്ചു.
പ്ലാന്റേഷന്‍ കോര്‍പറേഷനില്‍നിന്നു പകരം ഭൂമി നല്‍കിയാണ് പുനരധിവാസ കേന്ദ്രത്തിന് 24 ഏക്കര്‍ സ്ഥലം മുതലപ്പാറയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ലോകോത്തര നിലവാരത്തിലുള്ള റിഹാബിലിറ്റേഷന്‍ സെന്ററാണ് ഉദ്ദേശിക്കുന്നത്.18 വയസിനു താഴെയുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതും 18 വയസിനു മുകളിലുള്ളവരെ കൂടുതല്‍ മികവിലേക്ക് ഉയര്‍ത്താനും ഉദേശിച്ചുള്ളതാണ് പദ്ധതി.
പൂര്‍ണമായും കിടപ്പിലായവര്‍ക്ക് പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കും. ഇതോടൊപ്പം തന്നെ റിസര്‍ച്ച് സെന്ററും പ്രവര്‍ത്തിക്കും. പ്രളയസാഹചര്യം കൂടി കണക്കിലെടുത്താണ് നിര്‍മാണം നടത്തുക. വെള്ളവും വൈദ്യുതിയും ഇവിടെ നിന്നുതന്നെ ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."