മന്ത്രിക്കും എം.എല്‍.എമാര്‍ക്കും നേരെ പൊട്ടിത്തെറിച്ച് അമ്മമാര്‍
കാസര്‍കോട്: എന്‍ഡോസള്‍ണ്ടഫണ്ടണ്ടാണ്ടണ്ടണ്ടന്‍ സെല്‍ യോഗം കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്ന മന്ത്രി ഇ. ചന്ദ്രശേഖരനും എം.എല്‍.എമാര്‍ക്കും നേരെ പൊട്ടിത്തെറിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍. എന്‍ഡോസള്‍ഫാന്‍ സെല്‍യോഗം നടക്കുന്നതറിഞ്ഞ് രാവിലെ തന്നെ ഇരകളുമായി നിരവധി അമ്മമാര്‍ കലക്ടറേറ്റിനു മുന്നിലെത്തിയിരുന്നു. ഇവരാണ് യോഗം കഴിഞ്ഞ് ഇറങ്ങുകയായിരുന്ന മന്ത്രിക്കും എം.എല്‍.എമാര്‍ക്കും നേരെ പൊട്ടിത്തെറിച്ചത്.
അമ്മമാരുടെ പ്രതിഷേധത്തിനുമുഖം കൊടുക്കാതെ മന്ത്രി ഇറങ്ങിപ്പോയി. പ്രതിഷേധം തണുപ്പിക്കാനുള്ള എം.എല്‍.എമാരുടെ ശ്രമവും ഫലിച്ചില്ല. തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്താന്‍ വീണ്ടും സമരം തുടരുമെന്ന് പ്രഖ്യാപിച്ച് അമ്മമാര്‍ കുട്ടികളുമായി മടങ്ങി. രാവിലെ 10ന് എന്‍ഡോസള്‍ഫാന്‍ സെല്‍യോഗം തുടങ്ങുന്നതിനു മുന്‍പു തന്നെ അമ്മമാരും ഇരകളും കലക്ടറേറ്റിനു മുന്നിലെത്തിയിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ്റ് പരസ്യപ്പെടുത്തണമെന്നും അര്‍ഹരായ മുഴുവന്‍ പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവര്‍ എത്തിയത്.
യോഗം അവസാനിച്ച ഒരു മണിവരെയും അമ്മമാരും ഇരകളും കലക്ടറേറ്റിനു മുന്നില്‍ കാത്തുനിന്നു. യോഗം കഴിഞ്ഞ് എം.എല്‍.എമാരായ കെ.വി കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍ എന്നിവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അമ്മമാര്‍ പൊട്ടിത്തെറിച്ചു.
'എന്തിനാണ് നമ്മളെ ഇങ്ങനെ ദ്രോഹിക്കുന്നത്, മരിക്കാറായി കിടക്കുന്ന കുട്ടികളെ ക്രൂശിക്കുന്നത് ' എന്നിങ്ങനെ ചോദിച്ച് അമ്മമാര്‍ എം.എല്‍.എമാര്‍ക്കു മുന്നില്‍ നിന്നു. ഈ ബഹളത്തിനിടയില്‍ മന്ത്രി ഇ. ചന്ദ്രശേഖരനെ പൊലിസ് സുരക്ഷയില്‍ അമ്മമാര്‍ക്കിടയില്‍ കൂടി വാഹനത്തിലെത്തിച്ചു. 'മന്ത്രി വിശദീകരിച്ചിട്ട് പോകൂ, എന്തിനാണ് ഒളിച്ചോടുന്നതെന്ന് ' ചിലര്‍ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
ഇതിനിടയില്‍ കെ.വി കുഞ്ഞിരാമന്‍ എം.എല്‍.എയുമായി പ്രതിഷേധക്കാര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. 77 പേരെ മാത്രം ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും ലിസ്റ്റ് പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് വീണ്ടും സമരമുഖത്തേക്കിറങ്ങുമെന്ന് പ്രഖ്യാപിച്ച് അമ്മമാര്‍ ദുരിതബാധിതരുമായി വീടുകളിലേക്ക് മടങ്ങി.
സെല്‍യോഗത്തില്‍ പങ്കെടുത്തു പുറത്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് മുനീസ അമ്പലത്തറ ദുരിതബാധിത പട്ടിക സംബന്ധിച്ച വിഷയത്തില്‍ വീണ്ടും പ്രക്ഷോഭത്തിനിറങ്ങേണ്ടിവരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."