ഇല്ലായ്മകളോട് പൊരുതി സിദ്ധിഖ് നേടിയത് 1200
പോത്തന്‍കോട്: തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്റെറി സ്കൂളിലെ മുഹമ്മദ് സിദ്ധിഖ് പ്ലസ്ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ നേടിയത് 1200 മാര്‍ക്ക്. കണിയാപുരം ചിറ്റാറ്റുമുക്ക് കമ്പിയ്ക്കകത്ത് വെട്ടാട്ടുവിള വീട്ടില്‍ ഷജീറായുടെ മകന് മുഹമ്മദ് സിദ്ധിഖാണ് തിളക്കമാര്‍ന്ന വിജയം നേടിയത്.
പാട്ടത്തില്‍ എല്‍.പി.എസ്സ്, കണിയാപുരം ഗവ. യു.പി.എസ്സ്, കണിയാപുരം സെന്റെ് വിന്‍സെന്റെ് ഹൈസ്ക്കൂള് എന്നിവിടങ്ങളില്‍ പഠിച്ച സിദ്ധിഖ് പത്താം ക്ലാസ്സിലും മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്സ് നേടിയിരുന്നു.
പതിമൂന്ന് വര്‍ഷം മുമ്പ് പിതാവ് ഉപേക്ഷിച്ചുപോകുമ്പോള്‍ തോന്നയ്ക്കല്‍ കുന്നില്വീട്ടിലായിരുന്നു വാടകയ്ക്ക് താമസം. അതിനുശേഷമാണ് ചിറ്റാറ്റുമുക്കിലെ വാടകവീട്ടിലെത്തുന്നത്. സിദ്ധിഖിന്റെ സഹോദരി സുമയ്യ കണിയാപുരം മുസ്ലിം ഗേള്‍സ് ഹൈസ്ക്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. മാതാവിന് കഴക്കൂട്ടം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ തയ്യല്‍ ജോലിയില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം അസുഖ ബാധിതയായതിനെത്തുടര്‍ന്ന് നിലച്ചു.
ടെക്നോപാര്‍ക്കിലെ ഇന്‍ഫോസിസിലെ ജീവനക്കാരുടെ ചിരാഗ് എന്ന സംഘടന തോന്നയ്ക്കല്‍ സ്കൂളിലെ 30 കുട്ടികള്‍ക്ക് നല്കുന്ന സ്കോളര്‍ഷിപ്പ് സിദ്ധിഖിനും ലഭിച്ചിരുന്നു. സൗജന്യ പഠനോപകരണങ്ങളും സാമ്പത്തിക സഹായവുമാണ് ഇതിലൂടെ ലഭിച്ചിരുന്നത്.
ആദ്യം മുതലേ പഠിച്ച സ്കൂളുകളിലെ അധ്യാപകരുടെയും സുമനസ്സുകളുടെയും പിന്തുണയും സഹായവും മികച്ചവിജയത്തിന് സഹായിച്ചിട്ടുണ്ടെന്ന് സിദ്ധിഖ് പറഞ്ഞു. ഭാവിയില്‍ കമ്പ്യൂട്ടര്‍ എന്‍ജീനിയര്‍ ആകാനാണ് സിദ്ധിഖിന് താല്‍പ്പര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."