കുട്ടികളുടെ പഠനവും രക്ഷിതാക്കളും
ജൂണ്‍ മാസപ്പിറവിയോടെ വീണ്ടും ഒരു പുതിയ അധ്യയനവര്‍ഷം ആരംഭിച്ചു. വിദ്യ നുകരാന്‍ ചിത്രശലഭങ്ങളെപ്പോലെ വിദ്യാര്‍ഥികള്‍ വിജ്ഞാനതീരത്തേക്ക് നടന്നുനീങ്ങുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്. പാഠശാലയിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്ന ഓരോ രക്ഷിതാവും ചില കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. മക്കളെ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ മത്സരിക്കുന്ന കാഴ്ചയാണ് എവിടെയും കാണാന്‍ കഴിയുന്നത്.
എന്നാല്‍ ഈ മത്സരപ്പാച്ചിലില്‍ കുട്ടികള്‍ കടുത്ത മാനസിക സമര്‍ദത്തിന് വിധേയരാകുന്നു. മാതാപിതാക്കളുടെ കടുത്ത സമര്‍ദം മൂലം സ്ട്രസ്സിന് വിധേയരായ ധാരാളം കുട്ടികളെ നമുക്കുചുറ്റും കാണാം. ആദ്യമായി രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ ഐ ക്യുവിന് അനുസരിച്ച് അവര്‍ക്ക് പഠന പരീശീലനം നല്‍കുക എന്നതാണ്. ഇല്ലെങ്കില്‍ നെഗറ്റീവ് ഇഫക്ട് ആയിരിക്കും ഉണ്ടാകുക. നാലു മക്കളുണ്ടങ്കില്‍ ഓരോ കുട്ടിയുടെയും പഠന ലെവല്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ ചില രക്ഷിതാക്കള്‍ മൂത്തവനെ നോക്കി പഠിക്ക് എന്ന് ഇളയവനോടും അതല്ലെങ്കില്‍ ഇളയവനെ നോക്കി പഠിക്ക് എന്ന് മൂത്തവനോടും പറയുന്നതായി കാണാം. ഇതു നല്ലൊരു പ്രവണതയല്ലായെന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്.
മക്കളുടെ ബുദ്ധിപരമായ ലെവലിന് അനുസരിച്ച് പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയാറാവുക. പ്ലസ് ടുവില്‍ 62 ശതമാനം മാര്‍ക്ക് നേടി സ്വന്തം പിതാവ് ഋഷിരാജ് സിങ് ഐ.പി.എസിനോട് അതേ എനിക്ക് കഴിയൂ എന്ന് പറഞ്ഞ പ്പോള്‍ മകന്റെ താല്‍പര്യത്തിന് അനുസരിച്ച് അനിമേഷന്‍ പഠിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അവനെ ഐ.എ.എസ്സോ, ഐ.പി.എസ്സോ ആക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അവന് ശോഭനമായ ഭാവി ഉണ്ടാകുമായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.
അനിമേഷന്‍ സിനിമയില്‍ ഡിപ്ലോമ കഴിഞ്ഞ് ആദ്യ നിയമനം മുബൈയിലെ ഒരു സ്റ്റുഡിയോയിലായിരുന്നു. പിന്നീട് ഒരു ടെസ്റ്റ് എഴുതി ലണ്ടനില്‍ നിയമനം ലഭിച്ചു. ഇപ്പോള്‍ ചൈനയിലെ അനിമേഷന്‍ കമ്പനിയില്‍ മികച്ച സേവനം ചെയ്യുന്ന ഒരു അനിമേഷന്‍ ആര്‍ടിസ്റ്റാണ് ഋഷി രാജ സിങ്ങിന്റെ മകന്‍. മക്കളുടെ താല്‍പര്യവും ബുദ്ധിപരമായ ലെവലും തിരിച്ചറിഞ്ഞ് പഠിപ്പിച്ചാല്‍ ആ രംഗത്ത് അവര്‍ക്ക് തിളങ്ങാന്‍ കഴിയുമെന്ന ഒരു വലിയ സന്ദേശമാണ് ഋഷി രാജ് സിങ് ലോകത്തിനു പകര്‍ന്നു നല്‍കിയത്.
കുട്ടികളെ ഡോക്ടറും എന്‍ജിനീയര്‍മാരുമാക്കാന്‍ മത്സരിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇതില്‍ നിന്ന് ഒരു പാട് ഉള്‍ക്കൊള്ളാനുണ്ട്. മക്കള്‍ക്കു താങ്ങാനാകാത്ത സയന്‍സ് സ്ട്രീം ഹയര്‍സെക്കന്‍ഡറി പഠനത്തിന് നിര്‍ബന്ധിച്ച് എടുപ്പിച്ച് ആ രംഗത്ത് പരാജയപ്പെട്ട് ഒരു വര്‍ഷം നഷ്ടപ്പെടുത്തി പിന്നീട് കൊമേഴ്‌സ് സ്ട്രീമിന് ചേര്‍ന്ന ധാരാളം വിദ്യാര്‍ഥികളെ എന്റെ ഗള്‍ഫ് അധ്യാപന ജീവിതത്തില്‍ നേരിട്ടറിഞ്ഞതാണ്.
കുട്ടികളിലെ പഠന വൈകല്യങ്ങള്‍
പഠന വൈകല്യമുള്ള (ഘഋഅഞചകചഏ ഉകടഅആകഘകഠകഋട) വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞ് അതിന് പര്യാപ്തമായ വിദ്യാഭ്യാസം നല്‍കേണ്ടതും രക്ഷിതാക്കളുടെ കടമയാണ്. പഠന വൈകല്യമുള്ള കുട്ടികളുടെ മസ്തിഷ്‌ക കോശങ്ങള്‍ മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തമാണ്. പ0ന വൈകല്യം 80 ശതമാനവും പരമ്പരാഗതമായി ലഭിക്കുന്നതാണ്. തലച്ചോറിനു സംഭവിക്കുന്ന രോഗം മൂലവും അപകടം മൂലമുണ്ടാകുന്ന ക്ഷതം കാരണമയും പ്രസവ സമയത്തുള്ള അണുബാധ കാരണമായും പോഷകാഹാരക്കുറവ് മൂലവും പഠനവൈകല്യമുണ്ടാകാം. തലച്ചോറിലെ നാഡീവ്യൂഹങ്ങളിലെ സംയോജിത പ്രവര്‍ത്തനം സാധ്യമാകാതെ വരുമ്പോഴും പഠന വൈകല്യത്തിന് കളമൊരുങ്ങുന്നു.
പല കുട്ടികളിലും പല തരത്തിലാണ് രോഗം ബാധിക്കുന്നത്. ചില കുട്ടികളില്‍ കണ്ടുവരുന്ന പ്രശ്‌നം ശരിയായ രീതിയില്‍ അക്ഷരം എഴുതാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ അവസ്ഥയ്ക്ക് ഡിസ്ഗ്രാഫിയ എന്നാണ് മനഃശാസ്ത്രത്തില്‍ പറയുന്നത്.
ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ എഴുതുമ്പോള്‍ വരികള്‍ക്കിടയില്‍ അകലം തെറ്റുക, ഫുള്‍സ്റ്റോപ്പും കോമയുമെല്ലാം ഇടാന്‍ മറന്നുപോകുക, അധ്യാപകന്‍ ബോര്‍ഡില്‍ എഴുതിക്കൊടുത്ത കാര്യങ്ങള്‍ പകര്‍ത്താനുള്ള ബുദ്ധിമുട്ട്, എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ സംഭവിക്കുക, ചിലപ്പോള്‍ അക്ഷരം തലതിരിഞ്ഞ് പോകുക (ഉദാ: ബി എന്ന ഇംഗ്ലീഷ് അക്ഷരം തല തിരിച്ച് എഴുതുക. യ ക്ക് പകരം റ എഴുതുക.), അക്ഷരങ്ങളുടെ ക്രമം തെറ്റി എഴുതുക തുടങ്ങിയവയാണ്.
ബഹുഭൂരിഭാഗം കുട്ടികളും അഭിമുഖീകരിക്കുന്ന പഠന വൈകല്യമാണ് കണക്കിലെ പ്രശ്‌നം (ങമവേലാമശേരമഹ റശീെൃറലൃ). മനഃശാസ്ത്രത്തില്‍ ഈ രോഗത്തിന് ഡിസ്‌കാല്‍ക്കലിയ (ഉ്യ െരമഹരൗഹശമ) എന്നാണ് പേരിട്ടിരിക്കുന്നത്. സംഖ്യകള്‍ മറിച്ച് വായിക്കുക (ഉദാ: 15 എന്നത് 51 എന്ന് വായിക്കുക), ക്രിയ ചെയ്ത് ഉത്തരം 78,596 എന്ന് ലഭിച്ചാല്‍ എഴുതുമ്പോള്‍ 75,869 എന്നാകുക തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
കുട്ടികളില്‍ കണ്ടുവരുന്ന മറ്റൊരു പഠന വൈകല്യം വായനയുടെ പ്രശ്‌നമാണ്. ചൂണ്ടുവിരല്‍ ഉപയോഗിച്ച് പതുക്കെപ്പതുക്കെ വായിക്കുക, വായനയുടെ ഇടയില്‍ അക്ഷരങ്ങള്‍ വിട്ടുപോകുക, വായനയുടെ ഇടയില്‍ സ്വന്തം ചില വാക്കുകള്‍ ഉണ്ടാക്കി വായിക്കുക തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ആണ്‍കുട്ടികളില്‍ ഡിസ്‌ലക്ക്‌സിയക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണ്. എക്‌സ് ക്രോമോസോം ഘടകങ്ങളിലെ ചില ജീനുകള്‍ മൂലമാണത്രെ ഇത് സംഭവിക്കുന്നത്.
മേല്‍ പറഞ്ഞ കുട്ടികള്‍ ക്ലാസിലും വീട്ടിലും ഒട്ടനവധി ശിക്ഷകള്‍ക്കു വിധേയരാകുന്നു. എന്നാല്‍ ശിക്ഷ കുട്ടിയെ ദോഷകരമായി ബാധിക്കും. പഠന വൈകല്യമുള്ള കുട്ടിയാണെങ്കില്‍ ശിക്ഷ പഠനത്തോട് എന്തെന്നില്ലാത്ത വെറുപ്പ് അവരില്‍ ഉണ്ടാക്കുന്നു. പഠന വൈകല്യം ബാധിച്ച കുട്ടികളെ ആദ്യം ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. പ്രശ്‌നമാക്കാതെ തള്ളിക്കളഞ്ഞാല്‍ ജീവിതാന്ത്യംവരെ കുട്ടിയെ ഈ രോഗം പിന്തുടരും. ചില മാനസിക പ്രശ്‌നങ്ങളും കുട്ടികളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പഠന വൈകല്യമുള്ള കുട്ടികള്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുന്തോറും ആന്തരിക സംഘര്‍ഷം മൂലം നഖം കടിക്കുക, അനാവശ്യമായി കോപാകുലരാകുക, വൈരാഗ്യ ബുദ്ധിയോടെ അപരരോട് പെരുമാറുക തുടങ്ങിയ ദുശ്ശീലങ്ങള്‍ പിന്തുടരും. മേല്‍പറഞ്ഞ ലക്ഷണങ്ങളുള്ള എല്ലാ കുട്ടികളും പഠന വൈകല്യം ബാധിച്ചവരാണെന്ന് ഒറ്റയടിക്ക് പറയാനാവില്ല. ഡിസ് ലക്ക്‌സിയ അപഗ്രഥിക്കാന്‍ ഘട്ടം ഘട്ടമായ നിരീക്ഷണം അനിവാര്യമാണ്. ഈയടുത്ത കാലത്താണ് പഠന വൈകല്യം എന്ന രോഗത്തില്‍ മനഃശാസ്ത്രം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്.
മനഃശാസ്ത്രജ്ഞര്‍, അധ്യാപകര്‍ തുടങ്ങിയവരുടെ ഒരു സംഘമാണ് പഠന വൈകല്യം ബാധിച്ച കുട്ടികളെ നിരീക്ഷിക്കേണ്ടത്. കുട്ടിയുടെ പ്രശ്‌നങ്ങള്‍, മാനസിക പരിശോധന, കാഴ്ച-ബുദ്ധി- കേള്‍വി ശക്തി പരിരോധന, കുട്ടിയുടെ നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇത്തരം കുട്ടികളുടെ പഠന വൈകല്യം കണ്ടെത്താന്‍ പ്രാഥമികമായി നിരീക്ഷിക്കേണ്ടത്. കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക, ക്ലാസിലെ പ്രകടനത്തെ കുറ്റപ്പെടുത്താതിരിക്കുക, അധ്യാപകരും രക്ഷിതാക്കളും ഇത്തരം കുട്ടികള്‍ക്ക് കൂടുതല്‍ സ്‌നേഹവും ലാളനയും നല്‍കുക, കുട്ടികളുടെ പരീക്ഷയും ക്ലാസിലെ പ്രകടനവും മോശമായാലും അവരെ പ്രശംസിക്കുക, കുട്ടികളുടെ കഴിവുകള്‍ അപഗ്രഥിച്ച് കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക, ക്ലാസില്‍ ഉച്ചത്തില്‍ വായിപ്പിക്കാതിരിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കുട്ടികളിലെ പഠന വൈകല്യങ്ങള്‍ക്ക് തടയിടാന്‍ കഴിയും.
ഡിസ്‌ലക്ക്‌സിയ ബാധിച്ച കുട്ടികളെ ക്ലാസില്‍ ഒറ്റപ്പെടുത്തിയാല്‍ അവര്‍ അന്തര്‍മുഖരായി പഠനത്തോട് പാടെ വിരക്തി കാണിക്കുന്നു. ഇത്തരം കുട്ടികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അപഗ്രഥിച്ച് മനസിലാക്കി അവരെയും മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ രക്ഷിതാക്കളും അധ്യാപകരും അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കണം. പുതിയ അധ്യയന വര്‍ഷത്തില്‍ പ്രവേശിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും വിജയാശംസകള്‍.
(ലേഖകന്‍ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഐന്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മനഃശാസ്ത്ര അധ്യാപകനാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."