എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം: ഇരകളുടെ പട്ടികയിലേക്ക് 77പേര്‍ കൂടി
കാസര്‍കോട്: എന്‍ഡോസള്‍ണ്ടഫണ്ടണ്ടണ്ടണ്ടണ്ടാണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടന്‍ ഇരകളുടെ പട്ടികയിലേക്ക് 77 പേരെ കൂടി ഉള്‍പ്പെടുത്തി. പട്ടികയിലുള്‍പ്പെടാത്ത ഗുരുതരാവസ്ഥയിലുള്ള 505 പേര്‍ക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ചികിത്സ തുടരാനും 1037 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നതും ഇന്നലെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍യോഗം അംഗീകരിച്ചു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിക പുനഃപരിശോധിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ ക്യാംപിലെത്തിയ 1905 പേരെ പരിശോധിച്ചാണ് 77 പേരെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മെഡിക്കല്‍ സംഘം എന്‍ഡോസള്‍ഫാന്‍ സെല്ലിനു മുന്നില്‍ നിര്‍ദേശം വെച്ചത്. ഈ നിര്‍ദേശം യോഗം അംഗീകരിച്ചു. അതേസമയം ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെങ്കിലും 505 പേര്‍ക്ക് ഗുരുതര സ്വഭാവമുള്ള അസുഖമാണെന്നും ഇവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ തുടര്‍ ചികിത്സ നല്‍കണമെന്നുള്ള നിര്‍ദേശവും യോഗം അംഗീകരിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ മൂലം പരിശോധനയ്ക്കു വിധേയരാകാന്‍ കഴിയാതിരുന്നവരെ പഞ്ചായത്ത് പ്രസിഡന്റിന്റെയും എന്‍ഡോസള്‍ഫാന്‍ സെല്‍ അംഗത്തിന്റെയും സാന്നിധ്യത്തില്‍ പരിശോധന നടത്തണമെന്നും യോഗം തീരുമാനിച്ചു.
കടബാധ്യത എഴുതിത്തള്ളാനുള്ള 7.6 കോടി രൂപ വായ്പയ്ക്കുള്ള മൊറട്ടോറിയം അവസാനിക്കുന്ന 25നു മുന്‍പ് അനുവദിച്ച് തരുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും ദുരിതബാധിതരെയെല്ലാം ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ലിസ്റ്റ് സര്‍ക്കാരിനു കൈമാറാനും യോഗം തീരുമാനിച്ചു. ബഡ്‌സ് സ്‌കൂള്‍ നിര്‍മാണം ത്വരിതപ്പെടുത്താനും കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് ഉടന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും തീരുമാനമായി.
കുടിവെള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള തടസങ്ങള്‍ മറികടക്കാനും കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എന്‍ജിനിയറോട് വിവരങ്ങള്‍ തിരക്കി പദ്ധതി പൂര്‍ണഅര്‍ഥത്തില്‍ നടപ്പാക്കുമെന്നും കലക്ടര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. സെല്‍ ചെയര്‍മാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കലക്ടര്‍ ഡോ. ഡി. സജിത് ബാബു, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.വി കുഞ്ഞിരാമന്‍ എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, ചെറുവത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, ഡോ. മുഹമ്മദ് അഷീല്‍, മുന്‍മന്ത്രി കെ.പി കുഞ്ഞിക്കണ്ണന്‍, മുനീസ അമ്പലത്തറ സംസാരിച്ചു. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."