യാത്രക്കാര്‍ക്ക് ഭീഷണിയായി എടയന്നൂര്‍ വളവ്; അപകടകുരുക്ക്
മട്ടന്നൂര്‍:കൊടുംവളവുമായി ഒരുറോഡ് അപകടം വിളിക്കുന്നു. തിരിക്കേറിയ മട്ടന്നൂര്‍-കണ്ണൂര്‍ റോഡിലെ എടയന്നൂരിലാണ് യാത്രക്കാര്‍ക്കു ഭീഷണിയായി റോഡിലെ വളവ് സ്ഥിതി ചെയ്യുന്നു.
എടയന്നൂര്‍ മദ്‌റസ, സ്‌കൂള്‍, ആശുപത്രി ഉള്‍പ്പെടുന്ന ഈ ജങ്ഷനില്‍ അപകടങ്ങള്‍ പതിവാണ്.
രണ്ട് ചെറുറോഡുകള്‍ ചേരുന്ന ഇവിടം കുന്നിറക്കവും വളവും കൂടി ചേരുകയാണ്. ഇതോടൊപ്പം റോഡില്‍ വെള്ളക്കെട്ടുമുണ്ട്.
ഇവിടെ കഴിഞ്ഞ ദിവസം കാറും ബൈക്കും അപകടത്തില്‍പെട്ടു. അതിന് ഒരാഴ്ച മുന്‍പ് മാങ്ങാട്ടുപറമ്പ് കെ.എ.പി യിലെ പൊലിസുകാരന്‍ ഓടിച്ചിരുന്ന ബൈക്കും ജീപ്പും കൂട്ടിയിടിച്ചു.
ഇതിനു ദിവസങ്ങള്‍ക്കു മുന്‍പെ റോഡിന്റെ എതിര്‍ദിശയില്‍ വരികയായിരുന്ന വാഹനം വെള്ളം തെറിപ്പിച്ചതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാല്‍നടയാത്രക്കാരന് ഇടിച്ചു ഒരാള്‍ക്ക് പരുക്കേറ്റു.അതിരാവിലെ മുതല്‍ വൈകുന്നേരം വരെ സ്‌കൂള്‍ കുട്ടികള്‍ റോഡ് മുറിച്ച് കടക്കുന്ന ഈജങ്ഷനില്‍ മുന്നറിയിപ്പു ബോര്‍ഡുകളൊന്നുമില്ല.
റോഡിലെ വെള്ളം ഒഴിവാക്കുന്നതിന് പ്രദേശത്തെ പ്രധാന യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് വകുപ്പ്(റോഡ്‌സ്) നിവേദനം നല്‍കിയെങ്കിലും നടപടിയെടുത്തില്ല.
സ്‌കൂള്‍ അധ്യാപകന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ടോള്‍ ഫ്രീ നമ്പറില്‍ പരാതി നല്‍കിയെങ്കിലും അനക്കമുണ്ടായില്ല.
ഈക്കാര്യം കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റി കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍കേന്ദ്ര മന്ത്രി സി.എം.ഇബ്രാഹിമിന്റെ വാഹനം ഇവിടെ അപകടത്തില്‍ പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."