ഇടുക്കി ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിജയം 84.27 ശതമാനം3
തൊടുപുഴ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇടുക്കി ജില്ലയ്ക്ക് 84.27 ശതമാനവിജയം. വി.എച്ച്.എസ്.എസ് പരീക്ഷയില്‍ പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ 86.34 ശതമാനം വിജയവും പാര്‍ട്ട് ഒന്ന്, രണ്ട് മൂന്ന് വിഭാഗത്തില്‍ 79.3 ശതമാനം വിജയവും കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 438 കുട്ടികള്‍ക്ക് എ പ്ലസ് ലഭിച്ചപ്പോള്‍ അഞ്ചു കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതും നേട്ടമായി.
ഇതില്‍ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്നു കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്ക് ലഭിച്ചു. ഇടുക്കി ജില്ലയില്‍ സെക്കന്‍ഡറി പരീക്ഷയില്‍ 10,820 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 9,118 കുട്ടികള്‍ വിജയിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇടുക്കി ജില്ലയില്‍ ആറ് മിടുക്കരാണ് മുഴുവന്‍ മാര്‍ക്ക് കരസ്ഥമാക്കിയത്. മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മൂന്നും കുട്ടികളാണ് മുഴുവന്‍ മാര്‍ക്ക് നേടിയത്. ജിനോ വര്‍ക്കി, കൃഷ്ണ ബിജു, അന്‍ജു റാത്തപ്പിള്ളി എന്നിവരാണ് മുതലക്കോടം സെന്റ് ജോര്‍ജ് സ്‌കൂളിലെ കുട്ടികള്‍.
കരിമണ്ണൂര്‍ സെന്റ് ജോസഫിലെ അന്ന ജോര്‍ജ്, വെള്ളയാംകുടി സെന്റ് ജെറോമിലെ എസ്. ഗിരിശങ്കര്‍, കുമാരമംഗലം എംകെഎന്‍എം എച്ച്എസ്എസിലെ പിഎച്ച്.
അപര്‍ണയും മുഴുവന്‍ മാര്‍ക്കും നേടി മിടുക്ക് തെളിയിച്ചു.നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍: സെന്റ് തോമസ് ഇ.എം.എച്ച്.എസ് അട്ടപ്പള്ളം കുമളി-50, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ്-92, മൂലമറ്റം എസ്.എച്ച് .ഇ.എം .എച്ച്.എസ്.എസ് -25, ജയ്‌റാണി തൊടുപുഴ-45, ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ എച്ച്.എസ്.എസ് പീരുമേട്-36.
ഇതേ സമയം നൂറുശതമാനം വിജയത്തില്‍ നിന്നും വഴുതി പോയ സ്‌കൂളുകളുമുണ്ട്. 393 കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തിയ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു 390 കുട്ടികളെയും കുമാരമംഗലം സ്‌കൂളിനു 195 കുട്ടികളില്‍ 193 പേരെയും വിജയിപ്പിക്കാനേ സാധിച്ചുള്ളൂ.
വെള്ളാരാംകുന്ന് സെന്റ് മേരീസ് സ്‌കൂള്‍ 174ല്‍ 172 പേരെയും കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ 302ല്‍ 297 പേരെയും വിജയിപ്പിച്ചു.
ഇടുക്കി ജില്ലയില്‍ വിഎച്ച്എസ്എസ് പരീക്ഷയില്‍ 1193 പേര്‍ എഴുതി. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ 1030 പേര്‍ വിജയിച്ചു. പാര്‍ട്ട് ഒന്ന്, രണ്ട് , മൂന്ന് വിഭാഗത്തില്‍ 946 കു്ട്ടികള്‍ വിജയിച്ചു.
പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ 86.34 ശതമാനം വിജയവും പാര്‍ട്ട് ഒന്ന്, രണ്ട് മൂന്ന് വിഭാഗത്തില്‍ 79.3 ശതമാനം വിജയവും കരസ്ഥമാക്കി. ഗവ. വി.എച്ച്എസ് തൊടുപുഴ-59,ഗവണ്‍മെന്റ് വിഎച്ച്എസ്എസ് കുമളി-20, ഗവണ്‍മെന്റ് വാഴത്തോപ്പ്-28, ഗവ.വിഎച്ച്എസ്എസ് നേര്യമംഗലം-30 സ്‌കൂളുകള്‍ ഗവണ്‍മെന്റ് വിഎച്ച്എസ്എസ് സ്‌കൂളില്‍ പാര്‍ട്ട് ഫസ്റ്റ് , സെക്കന്റിനു നൂറുശതമാനം വിജയം കരസ്ഥമാക്കി.
എയ്ഡഡ് സ്‌കൂളുകളില്‍ പാര്‍ട്ട് ഫസ്റ്റ് ആന്‍ഡ് സെക്കണ്ടില്‍ നൂറുശതമാനം നേടിയത് എസ്എന്‍എം വിഎച്ച്എസ്എസ് സ്‌കൂള്‍ വണ്ണപ്പുറം-28, ക്രൈസ്റ്റ് കിംഗ് വിഎച്ച്എസ്എസ് വെള്ളിയാമറ്റം-26,മാര്‍ ബേസില്‍ വിഎച്ച്എസ്എസ് സേനാപതി 48. ഇടുക്കിജില്ലയില്‍ വിഎച്ച്എസ്എസ് വിഭാഗത്തില്‍ മാര്‍ ബേസില്‍ വിഎച്ച്എസ്എസ് സേനാപതിയാണ് മികച്ച നിലവാരം പുലര്‍ത്തിയത്. 48 പേരെ പരീക്ഷ എഴുതിച്ചു നൂറുശതമാനം വിജയം കരസ്ഥമാക്കി.
വിഎച്ച്എസ്എസ് വാഴത്തോപ്പ്- 98.15 ശതമാനം, വിച്ച്എസ്എസ് തൊടുപുഴ 96.58, ക്രൈസ്റ്റ് കിംഗ് വെള്ളിയാമറ്റം-93.62 ശതമാനം.
ഇടുക്കിക്ക് അഭിമാനമായി മുഴുവന്‍ മാര്‍ക്കുമായി ആറ് മിടുക്കര്‍
തൊടുപുഴ: ഇടുക്കി ജില്ലയ്ക്കു അഭിമാനമായി 1200 ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കി അഞ്ച് മിടുക്കര്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് ആറ് പേര്‍ മുഴുവന്‍ മാര്‍ക്ക് കരസ്ഥമാക്കിയത്. മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മൂന്നും കുട്ടികളാണ് മുഴുവന്‍ മാര്‍ക്ക് നേടിയത്.
ജിനോ വര്‍ക്കി, കൃഷ്ണ ബിജു, അന്‍ജു റാത്തപ്പിള്ളി എന്നിവരാണ് മുതലക്കോടം സെന്റ് ജോര്‍ജ് സ്‌കൂളിലെ കുട്ടികള്‍. കരിമണ്ണൂര്‍ സെന്റ് ജോസഫിലെ അന്ന ജോര്‍ജ്, വെള്ളയാംകുടി സെന്റ് ജെറോമിലെ എസ്. ഗിരിശങ്കര്‍, കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ്.എസിലെ പി.എച്ച് അപര്‍ണയും മുഴുവന്‍ മാര്‍ക്കും നേടി മിടുക്ക് തെളിയിച്ചു. പഠനത്തില്‍ മാത്രമല്ല, സ്‌കൂളിലെ വിവിധ സാമൂഹ്യപ്രവര്‍ത്തനത്തിലും മിടുക്കരായിരുന്നു ഇവരെന്നു അധ്യാപകര്‍ പറയുന്നു. പഠനത്തിനു സമയക്രമം സൃഷ്ടിക്കുകയും അധ്യാപകരുടെ നിര്‍ദേശപ്രകാരം പഠിക്കുകയുമായിരുന്നുവെന്നു കുട്ടികള്‍ പറയുന്നു. സ്‌കൂളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ഇവര്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയുള്ളവരാണ് സഹപാഠികള്‍. 1200 മാര്‍ക്കും വാങ്ങി സ്‌കൂളിനും ജില്ലയ്ക്കും അഭിമാനമായി മാറിയ കുട്ടികളെ അധ്യാപകരും മാനേജ്‌മെന്റും പ്രത്യേകം അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."