ജോലിയെടുക്കണം ജീവഭയത്തോടെ
പഴയങ്ങാടി: മാട്ടൂല്‍ തങ്ങള്‍ പള്ളിക്ക് സമീപത്തെ പോസ്റ്റോഫിസ് കെട്ടിടം ജീര്ണാവസ്ഥയില്. കാലപ്പഴക്കം കാരണം മഴക്കാലത്ത് കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. കത്തുകളും മറ്റും നനയാതിരിക്കാന്‍ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടിവയ്ക്കും. കെട്ടിടത്തിന്റെ സീലിങ് അടര്‍ന്ന് വീഴുന്നതും പതിവാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ ജനറേറ്റര്‍ മുറ്റത്ത് തരുമ്പെടുത്ത് നശിക്കുകയാണ്. പോസ്റ്റല്‍ മേധാവിയടക്കം അഞ്ചുപേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പോസ്റ്റാഫിസിന് സ്വന്തമായി സ്ഥലം തങ്ങള്‍ പള്ളിക്ക് സമീപം തപാല്‍ വകുപ്പ് വാങ്ങിയിട്ടും കെട്ടിടം നിര്‍മിക്കാനുള്ള ഒരു നടപടിയും തുടങ്ങിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രവാസികള്‍ അധികമുള്ള പ്രദേശമാണ് മാട്ടൂല്‍. എഴുത്തുകള്‍ കുറഞ്ഞെങ്കിലും ബാങ്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പോസ്റ്റോഫിസില്‍ നിന്ന് ലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."