കൊടുംചൂടില്‍ കരിഞ്ഞുണങ്ങി കര്‍ഷക പ്രതീക്ഷകള്‍
കണിച്ചാര്‍: കനത്ത മഴക്ക് ശേഷം കോടമഞ്ഞും പകല്‍സമയങ്ങളിലെ കൊടും ചൂടുംകാര്‍ഷിക വിളകളെ തകര്‍ക്കുന്നു. കണിച്ചാര്‍ പഞ്ചായത്തില്‍ മാത്രം 70 ലധികം കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് നശിച്ചത്.
മൂന്നു മാസത്തോളം നീണ്ട നിന്ന മഴയില്‍ കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയിലാണ് ഏറ്റവും കാര്‍ഷിക വിളകള്‍ നശിച്ചത്. ജാതി, കശുമാവ്, കുരുമുളക്, റബര്‍, വാഴ എന്നിവയാണ് നശിച്ചത്.
ആവശ്യത്തിലധികം മഴ പെയ്തതോടെയാണ് വിളവിനു പാകമായ ജാതി കൃഷി നശിച്ചു. ലക്ഷക്കണക്കിനു രൂപ കടം വാങ്ങിയും ലോണെടുത്തും മണ്ണില്‍ അധ്വാനിച്ച് വളര്‍ത്തിയ കാര്‍ഷിക വിളകള്‍ ഒന്നൊന്നായി കരിഞ്ഞുണങ്ങുന്നത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയുണ്ടാകുന്നത്.
തെങ്ങിന്‍ തൈകള്‍, കുരുമുളകും ചീഞ്ഞ് നശിച്ചു. കണിച്ചാര്‍ കൃഷിഭവനില്‍ കാര്‍ഷിക വിളകള്‍ നശിച്ച പരാതികളുമായി കര്‍ഷകര്‍ കയറി ഇറങ്ങുകയാണ്. വിളകളുടെ നാശം സംബന്ധിച്ചുള്ള കണക്കെടുപ്പ് കൃഷി വകുപ്പ് അധികൃതര്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."