പാനൂര്‍ നഗരസഭയില്‍ മൂന്ന് റോഡുകള്‍ക്ക് 19 ലക്ഷം
കണ്ണൂര്‍: മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് 19 ലക്ഷം രൂപ വിനിയോഗിച്ച് മൂന്ന് റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി. എട്ട് ലക്ഷം രൂപ വിനിയോഗിച്ച് പാനൂര്‍ നഗരസഭയിലെ കാര്യാട്ടുമുക്ക്-വമ്മേരി റോഡ് നിര്‍മ്മാണത്തിനും ആറ് ലക്ഷം രൂപ വിനിയോഗിച്ച് തൈപ്പറമ്പ്-അളോള്ളത്തില് താഴെ റോഡ് നിര്‍മ്മാണത്തിനും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് എരഞ്ഞിക്കുളങ്ങര ചമ്പേത്ത്മുക്ക് റോഡ് നിര്‍മാണത്തിനുമാണ് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയത്. 71083 രൂപ വിനിയോഗിച്ച് തലശ്ശേരി നഗരസഭയിലെ ടെമ്പിള്‍ഗേറ്റ് ചാലിയ യു.പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിനും ഭരണാനുമതി നല്കി.
റിച്ചാര്‍ഡ് ഹേ എം.പിയുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് 2.25 ലക്ഷം രൂപ വിനിയോഗിച്ച് മാലൂര്‍ ഗ്രാമപഞ്ചായത്തിലെ മാലൂര്‍ യു.പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."