അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി
മൂവാറ്റുപുഴ: നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ച് ചോറ്റാനിക്കര ഭഗവതിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റുകള്‍ വില്‍പന നടത്തിയതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹരജി. നിരോധിച്ച നോട്ടുകള്‍ വിജയ ബാങ്കിന്റെ ചോറ്റാനിക്കര ബ്രാഞ്ചില്‍നിന്ന് മാറിയെടുത്തതും ക്ഷേത്രത്തിലേയ്ക്ക് ശര്‍ക്കര വാങ്ങിയതും വില്‍പ്പന നടത്തിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയേശ ക്ഷേത്രത്തിലെ കൗണ്ടര്‍ അസിസ്റ്റന്റ് എസ്. അഭിലാഷ് ആണ് ഹരജി നല്‍കിയിരിക്കുന്നത്.
ഹരജി പരിഗണിക്കുന്നത് മെയ് 19ലേക്ക് മാറ്റി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെപ്ഷ്യല്‍ കമ്മിഷണര്‍ ഹരിദാസ്, ചോറ്റാനിക്കാര ദേവസ്വം ബോര്‍ഡ് സെപ്ഷ്യല്‍ കമ്മിഷണര്‍ ഇ.കെ.മനോജ്, ദേവസ്വം മാനേജര്‍ ബിജുകുമാര്‍, ഹോട്ടല്‍ ഗണേഷ് ഭവന്‍ പ്രൊപ്രൈറ്റര്‍ ഗോപി, വിജയ ബാങ്ക് ചോറ്റാനിക്കര ബ്രാഞ്ച് മാനേജര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് നോട്ട് നിരോധനം വന്നത്. നവംമ്പര്‍ ഒമ്പതിന് 10ഗ്രാമിന്റെ 32സ്വര്‍ണ ലോക്കറ്റ് 9.76.200 രൂപയ്ക്കും നവംമ്പര്‍ പത്തിന് പത്ത് ഗ്രാമിന്റെ 80ലോക്കറ്റുകള്‍ 24.48.000 രൂപയ്ക്കും അഞ്ച് ഗ്രമിന്റെ 20ലോക്കറ്റുകള്‍ 3.08.000 രൂപയ്ക്ക് പഴയ നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ച് ഒന്നും രണ്ടും പ്രതികള്‍ വില്‍പ്പനടത്തുന്നതായി രേഖകള്‍ വ്യാജമായി നിര്‍മിച്ച് ഇവരുടെ പണം നവംമ്പര്‍ ഒമ്പതിന് രാത്രിയിലും 10ന് രാവിലെയുമായി ലോക്കറുകള്‍ കൈവശപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ഹരജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."