ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍
കോതമംഗലം: ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കോതമംഗലം പുന്നേക്കാട് സ്വദേശിയും ലോറി ഡ്രൈവറുമായ കല്ലറക്കല്‍ ജോബി ഫ്രാന്‍സീസ് (36), ഇയാളുടെ സഹായി കറുകടം മഞ്ഞകുടിയില് മഹേഷ് വിശ്വഭരന്‍(34) എന്നിവരെയാണ് മൂവാറ്റുപുഴ ഡി.വൈ.എസ്.പി.കെ ബിജുമോന്, കോതമംഗലം സി.ഐ.വി.റ്റി.ഷാജന്, കുട്ടംമ്പുഴ എസ്.ഐ.കെ.ബിജുകുമാര്‍, ജോയി, വേണു, എല്‍ദോസ്, സിനി വിനോദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
കുട്ടംമ്പുഴ പഞ്ചായത്തിലെ ഒരു ആദിവാസി കുടിയിലെ താമസക്കാരായ 17,20 വയസ്സ് പ്രായമുള്ള സഹോദരിമാരായപെണ്കുട്ടികളെയാണ് പ്രതികള്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായി പരാതിയുള്ളത് കഴിഞ്ഞ പത്താം തിയതി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ ആദ്യം ചാലക്കുടിയിലുള്ള കൂട്ടുകാരിയുടെ വീട്ടിലേക്കാണ് ആദ്യം പോയത്.
തുടര്‍ന്ന് രാത്രി ഒരു മണിക്ക് നേര്യമംഗലത്തു നിന്നും പ്രതികള്‍ സഞ്ചരിച്ചിരുന്ന ലോറിയില്‍ കയറി പോവുകയും എന്നാല്‍ കുട്ടികളെഅടിമാലി എത്തിക്കാമെന്നേറ്റിരുന്ന പ്രതികള്‍ അവിടെ ലോറി നിര്‍ത്താതെ കൂമ്പന്‍പാറക്ക് വിട്ടു. ഈ സമയം പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.ലോറിയും പൊലിസ് പിടികൂടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."