HOME
DETAILS
MAL
മൂന്നു നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നല്‍കാമെന്ന സമ്മതപത്രവുമായി പ്രവാസി മലയാളി
backup
September 14 2018 | 23:09 PM
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട മൂന്നു നിര്‍ധന കുടുംബങ്ങള്‍ക്കു പുതിയ വീട് വച്ചു നല്‍കാമെന്നു വര്‍ക്കലയിലെ പ്രവാസി മലയാളി താഹ.
ഇതു സംബന്ധിച്ച സമ്മതപത്രം അദ്ദേഹം മന്ത്രി കടകംപള്ളി സുരേന്ദ്രനു കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനായി ഇന്നലെ വര്‍ക്കല താലൂക്ക് ഓഫിസ് അങ്കണത്തില്‍ നടന്ന ധനശേഖരണ യജ്ഞത്തിലാണു സമ്മതപത്രം കൈമാറിയത്. പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂരിലാണു വീട് നിര്‍മിച്ചു നല്കാന് താല്പര്യമെന്ന് താഹ പറഞ്ഞു.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കിയാകും ഓരോ വീടും നിര്‍മിക്കുക. കല്ലമ്പലം പുതുശേരിമുക്ക് സ്വദേശിയായ താഹ കല്ലമ്പലം ഇര്ഫാന് ഓഡിറ്റോറിയത്തിന്റെ ഉടമകൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."