തായിക്കാട്ടുകരയില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നു
ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകര മാന്ത്രക്കല്‍ തുരപ്പ് ഭാഗത്തെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.
ഈ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ തമ്പടിക്കുന്ന ഗുണ്ടാ കൊട്ടേഷന്‍ സംഘങ്ങളും നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ പരസ്പരം പോരടിക്കുന്നതും പരസ്യമായി കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതും സജീവമാണിവിടെ.
രാത്രികാലങ്ങളില്‍ മോഷണങ്ങളും ഈ ഭാഗങ്ങളില്‍ പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ റെയില്‍ പാളത്തില്‍ കല്ല്‌വച്ച് ട്രെയിന്‍ മറിക്കുവാനും സാമൂഹ്യ വിരുദ്ധര്‍ ശ്രമിച്ചിരുന്നു.
വലിയ ശബ്ദം കേട്ട നാട്ടുകാരാണ് ട്രെയിന്‍ ഇടക്ക് വച്ച് നിര്‍ത്തിച്ച് അപകടം ഒഴിവാക്കിയത് .സംഭവത്തെത്തുടര്‍ന്ന് റെയില്‍വേ ഉന്നത സംഘം കഴിഞ്ഞ ദിവസം ഈ ഭാഗത്തെത്തി പരിശോധന നടത്തിയിരുന്നു .ഈ ഭാഗങ്ങളില്‍ പോലീസിന്റെ രാത്രി കാലപട്രോളിംഗ് ശക്തമാക്കുവാനാണ് പോലീസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."