HOME
DETAILS

യുവേഫ നാഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സ് ഫൈനലില്‍

  
backup
June 07 2019 | 23:06 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b5%87%e0%b4%ab-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%a8%e0%b5%86%e0%b4%a4%e0%b4%b0

ലിസ്ബണ്‍: ആവേശകരമായ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഓറഞ്ച് പട യുവേഫ നാഷന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിയിലാണ് ഇംഗ്ലണ്ടിനെ 3-1 എന്ന സ്‌കോറിന് തകര്‍ത്ത് ഓറഞ്ച് പട ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയിലായതിനെ തുടര്‍ന്ന് അധികസമയത്തേക്ക് നീ@ണ്ട മത്സരത്തിലാണ് നെതര്‍ലന്‍ഡ്‌സ് വിജയം പിടിച്ചെടുത്തത്. ഫൈനലില്‍ പോര്‍ച്ചുഗല്‍ ആണ് നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍.
കളിയുടെ 32-ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ ലീഡ് നേടിയ ഇംഗ്ലണ്ടണ്ട് 73-ാം മിനുട്ട്‌വരെ മുന്നിട്ടുനിന്നിരുന്നു. എന്നാല്‍, മാത്തിയാസ് ഡി ലൈറ്റ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്‌സ് സമനില കണ്ടെ@ത്തിയതോടെ മത്സരം അധികസമയത്തേക്ക് നീണ്ടളുകയായിരുന്നു. 97-ാം മിനുട്ടില്‍ കെയ്‌ലി വാക്കറുടെ സെല്‍ഫ് ഗോളില്‍ ഇംഗ്ല@ണ്ട് പിന്നിലായി. തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതിനിടെ 114-ാം മിനുട്ടില്‍ ക്വിന്‍സി പ്രോമെസ് നെതര്‍ലന്‍ഡ്‌സിനായി ഒരു ഗോള്‍കൂടി കണ്ടെ@ത്തിയതോടെ ഇംഗ്ല@ണ്ടിന്റെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ പ്രതിരോധ നിര വരുത്തിയ ഗുരുതരമായ പിഴവില്‍ നിന്നായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ രണ്ടാം ഗോള്‍ പിറന്നത്.
മത്സരത്തിലുടനീളം തങ്ങള്‍ തെറ്റുകള്‍ വരുത്തിയെന്ന് ഇംഗ്ല@ണ്ട് പരിശീലകന്‍ ഗരത് സൗത്ത്‌ഗേറ്റ് പറഞ്ഞു. അവസാനം വഴങ്ങിയ ര@ണ്ടുഗോളുകളും പ്രതിരോധത്തിന് പറ്റിയ പാളിച്ചകളാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. നാളെ രാത്രി 12.15ന് നെതര്‍ലന്‍ഡ്‌സും പോര്‍ച്ചുഗലും തമ്മില്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago