ആരുടേയും സംവരണം ഹനിക്കപ്പെടില്ല; സംവരണ വിഷയത്തില്‍ ചിലര്‍ ആശങ്കസൃഷ്ടിക്കുന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംവരണ വിഷയത്തില്‍ പലരും ആശങ്ക സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ലഭിച്ച അവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് അവരെന്നും എന്നാല്‍ ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുകയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചിലര്‍ തെറ്റിദ്ധരിച്ചുകൊണ്ട് എതിര്‍ക്കാന്‍ വന്നിരിക്കുകയാണെന്ന് മുസ്‌ലിം ലീഗിനെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
സംവരണം യുഡിഎഫ് പ്രകടനപത്രികയിലും സ്ഥാനം പിടിച്ചിരുന്നു. ആദ്യഘട്ടത്തില്‍ അവസരം കിട്ടിയത് ദേവസ്വം രംഗത്താണ്. അവിടുത്തെ പ്രത്യേക അവസ്ഥയില്‍ ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞു. ഈ വിഷയത്തില്‍ ഭരണഘടനാഭേദഗതി വന്നു.
രാജ്യത്താകെ ഇത്തരമൊരു നയം വന്നിരിക്കയാണ്. അത് നമ്മുടെ സംസ്ഥാനത്തും നടപ്പിലാക്കേണ്ടി വന്നിരിക്കുകയാണ. അതേ സമയം ഈ വിഷയത്തെ ചിലര്‍ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എല്ലാ മുസ്‌ലിംകള്‍ക്കും സംവരണമുള്ള സംസ്ഥാനം കേരളമല്ലാതെ മറ്റേതാണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുന്നാക്ക വിഭാഗം എന്നല്ല സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്നാണ് പറയേണ്ടത്. രാജ്യത്താകെയുള്ള മുസ്‌ലിംകള്‍ കേരളത്തിന് പുറത്ത് സംവരണേതര വിഭാഗമാണ്. ഹിന്ദുക്കളിലെയും ക്രൈസ്തവരിലെയും ഒരു മതത്തിലും പെടാത്തവരിലെയും ഇത്തരത്തിലുള്ളവര്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവരായി മാറുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."