പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനെന്ന് വെളിപ്പെടുത്തി പാക് മന്ത്രി: പിന്നാലെ തിരുത്ത്
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമ ഭീകരാക്രമണം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭരണത്തിന്‍ കീഴിലുണ്ടായ വലിയ നേട്ടമാണെന്ന് പാക് ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി. പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
'ഇന്ത്യയെ ഞങ്ങള്‍ അവരുടെ തട്ടകത്തില്‍ കയറി അടിച്ചു. പുല്‍വാമയിലെ ഞങ്ങളുടെ വിജയം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്, ഫവാദ് ചൗധരി പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പറഞ്ഞു.എന്നാല്‍ ചൗധരിയുടെ പ്രസ്താവനയ്ക്ക് ശേഷം സഭയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ചൗധരി തന്റെ പ്രസ്താവന തിരുത്തി.
താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെന്നും പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇന്ത്യയില്‍ കയറി ആക്രമിച്ചതെന്നാണ് പറഞ്ഞതെന്ന് ചൗധരി പറഞ്ഞു.
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും തമ്മില്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച്, പ്രതിപക്ഷ നേതാവ് അയാസ് സാദിഖിന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് ചൗധരിയുടെ വിവാദ പ്രസ്താവന.
2018 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാര്‍ സഞ്ചരിച്ച് ട്രക്കിലേക്ക് ബോംബ് നിറച്ച് കാറുമായി ചാവേര്‍ ആക്രമണം നടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."