റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങണം: ഇ.എസ് ഹസന്‍ ഫൈസി
ആലുവ: പരിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം മനസും ശരീരവും സ്ഫുടം ചെയ്ത് ഒരുങ്ങണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി പ്രസ്താവിച്ചു. ജീവിതയാത്രകിടയില്‍ ന്യൂനതകള്‍ സംഭവിചേക്കാം. പാപക്കറകള്‍ കഴുകി കളയാനുള്ള സുവര്‍ണ അവസരമാണ് വിശുദ്ധ റമദാനെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ സുകൃതത്തിന്റെ വചന പൊരുള്‍ എന്ന പ്രമേയത്തില്‍ ജൂണ്‍ 10,11,12 തീയതികളില്‍ ആലുവ തോട്ടു മുഖം എന്‍.കെ ഓഡിറ്റോറിയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ആലുവ മേഖല കമ്മറ്റി നടത്തുന്ന അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണ പരമ്പരയുടെ സ്വാഗത സംഘം രൂപികരണം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ് ബാബു ചാലയില്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി, അഷറഫ് ഹുദവി, കെ.റ്റി അബ്ദുള്ളമൗലവി, സി.കെ അബ്ദുല്‍ റഹിമാന്‍ മൗലവി, ഫൈസല്‍ കങ്ങരപ്പടി, എം.ബി മുഹമ്മദ് ഹാജി, വി.കെ മുഹമ്മദ് ഹാജി എടയപ്പുറം, അബ്ദുള്‍ സലാം ഹാജി ചിറ്റേത്ത്കര, ബുഹാരി ഫൈസി, കെ.എം ബശീര്‍ ഫൈസി, അബ്ദുള്‍ ഖാദര്‍ ഹുദവി, ഷാജഹാന്‍ അല്‍ ഖാസിമി, അബ്ദുള്‍ ഖാദര്‍ ഹാജി, പി.എം സെയ്തുകൂഞ്ഞ്, മുട്ടം അബ്ദുള്ള , പി.എ അഹമ്മദ് കബീര്‍, കെ.എ ബശീര്‍,സിദ്ദീഖ് ചെങ്ങമനാട്, നിഷാദ് എടത്തല, അഡ്വ. അലിക്കുഞ്ഞ്, ജബ്ബാര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഗം ഭാരവാഹികളായി മുഖ്യ രക്ഷാധികാരി ഹസന്‍ ഫൈസി, ചെയര്‍മാന്‍ അഷറഫ് ഹുദവി, ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് കുഴിവേലിപ്പടി,ട്രഷറര്‍ യഹിയ പാല പ്രശേരി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുട്ടംഅബ്ദുള്ള, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബദുള്‍ മാലിക്ക് പേങ്ങാട് ശേരി,ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ഹാജി കടവില്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ കെ.എം ബശീര്‍ ഫൈസി, പബ്ലിസിറ്റി ചെയര്‍മാന്‍ ബദറുദ്ദീന്‍ കണ്‍വീനര്‍ കെ.കെ അബദുള്‍ സലാം ഇസ്‌ലാമിയ എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."