HOME
DETAILS

റെഡ് അലർട്ട് പിന്‍വലിച്ചു: ഓറഞ്ച് അലർട്ട് തുടരുന്നു, കാലവർഷം നാളെയെത്തും

  
backup
June 08 2019 | 12:06 PM

54645645645312313

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന്‌ കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന റെഡ് അലർട്ട്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. അതേസമയം ജൂൺ 10, 11, 12 തീയതികളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്‌ തുടരുന്നു. അതേസമയം തെക്കുപടിഞ്ഞാറൻ കാലവർഷം ഞായറാഴ്ച കേരളത്തിൽ എത്തും. 

ജൂൺ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂൺ 11 ന് എറണാകുളം, തൃശ്ശൂര്, മലപ്പുറം, എന്നീ ജില്ലകളിലും ജൂൺ 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചത്‌. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണുള്ളത്‌. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്‌. 

ജൂൺ 8 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും, ജൂൺ 9 ന് കൊല്ലം, ആലപ്പുഴ, കോട്ടയം,  എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലും, ജൂൺ  10 ന് കോട്ടയം, തൃശ്ശൂർ,  കോഴിക്കോട്, കണ്ണൂർ, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിലും, ജൂൺ 11 ന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ജൂൺ 12  ന് ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 'യെല്ലോ(മഞ്ഞ) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. മലയോരങ്ങളിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. എല്ലാ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago