വര്‍ഗീയ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറിക്കഴിഞ്ഞു: ഡീന്‍ കുര്യാക്കോസ്
കൊച്ചി: വര്‍ഗീയ ശക്തികള്‍ക്കു വളക്കൂറുള്ള മണ്ണായി സംസ്ഥാനം മാറിക്കഴിഞ്ഞെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കാസര്‍ഗോഡ് നിന്നും ആരംഭിച്ച യൂത്ത് മാര്‍ച്ചിന് എറണാകുളത്തു നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മദ്യമാഫിയകളേയും ചൂതാട്ടക്കാരെയും ഭൂമാഫിയയേയും സംരക്ഷിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പരസ്പരമുള്ള ഒത്തു തീര്‍പ്പുകളും ഒത്തുകളിയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച, പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടന മാമാങ്കമാണ് കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. യുവജന സംഘടനകളുടെ ധര്‍മം എന്തെന്നു തിരിച്ചറിയാന്‍ പോലും ആവാത്ത അവസ്ഥയിലേയ്ക്കാണ് ഡി.വൈ.എഫ്.ഐ അധപതിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ അധപതനത്തിന്് എതിരെയുള്ള പ്രതിഷേധമാണ് യൂത്ത് മാര്‍ച്ചെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് മാര്‍ച്ച് ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്നലെ കളമശ്ശേരിയിലെ സ്വീകരണം കെ.പി.സി.സി സെക്രട്ടറി ബി.എ അബ്ദുള്‍ മുത്തലിബും പറവൂരില്‍ വി.ഡി സതീശന്‍ എം.എല്‍.എയും വൈപ്പിനില്‍ മുന്‍ എം.പി കെ.പി ധനപാലനും കൊച്ചിയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലും തൃക്കാക്കരയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബെഹനാന്നും തൃപ്പൂണിത്തുറയില്‍ മുന്‍ മന്ത്രി കെ.ബാബുവും സ്വീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, യൂത്ത് കോണ്‍ഗ്രസ്സ് എറണാകുളം പാര്‍ലമെന്റ് പ്രസിഡന്റ് എം.വി രതീഷ്, സംസ്ഥാന സെക്രട്ടറിമാരായ ദീപക് ജോയി, അജിത് അമീര്‍ ബാവ, കെ.പി.സി.സി ഭാരവാഹികളായ ലാലി വിന്‍സെന്റ്, ജയ്‌സണ്‍ ജോസഫ്, എം.വി.പോള്‍ ,ഐ.കെ.രാജു, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, ടി.വൈ യൂസഫ്, മേയര്‍ സൗമിനി ജയിന്‍, മുന്‍ മേയര്‍ ടോണി ചമ്മണി ഡി.സി.സി ഭാരവാഹികളായ മനോജ് മൂത്തേടന്‍, മുഹമ്മദ് ഷിയാസ്, തമ്പി സുബ്രഹ്മണ്യം, കെ.കെ ജിന്നാസ്, എം.ആര്‍ അഭിലാഷ്, പി.ഐമുഹമ്മദാലി, കെ.വി പോള്‍, കെ ശിവശങ്കരന്‍, കെ.എ അഗസ്റ്റിന്‍, ജോസഫ് ആന്റണി, ലൂഡി ലൂയിസ്, ഇക്ബാല്‍ വലിയ വീട്ടില്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തര്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ആദം മുല്‍സി, എസ്.എം ബാലു, പി.എസ് സുധീര്‍, കെ.എം ബിനീഷ് കുമാര്‍, ദിലീപ് കുഞ്ഞുകുട്ടി, ജോസഫ് മാര്‍ട്ടിന്‍, കെ.എം മധു, പ്രേമ അനില്‍കുമാര്‍, കെ.എം അജയകുമാര്‍, പി.എം നജീബ്, ജോബി കാട്ടിത്തറ, റാഷിദ് ഉള്ളംപിള്ളി എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."