കുമ്പളം - നെട്ടൂര്‍ കടത്ത് സര്‍വിസ് മുടങ്ങി; ദുരിതത്തിലായി നാട്ടുകാര്‍
നെട്ടൂര്‍: കുമ്പളം - നെട്ടൂര്‍ കടത്ത് സര്‍വിസ് നിലച്ചിട്ട് ഒരു മാസമായിട്ടും നടപടിയില്ല. ഇതുമൂലം ഇരുപ്രദേശത്തുമുള്ളവര് ദുരിതത്തിലായി. കുമ്പളത്ത് നിന്നും നെട്ടൂര്‍ ഹെല്‍ത്ത് സെന്ററിലേക്ക് വരുന്ന രോഗികളും വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇവിടെ കടത്ത് വഞ്ചിയാണ് ഇതുവരെ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം പതിനെട്ടിനാണ് കടത്ത നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് നടത്തിപ്പുകാരന് സര്‍വീസ് നിര്‍ത്തി പോയത്.
കടത്ത് പുനസ്ഥാപിക്കുവാന്‍ അധികൃതര്‍ യാതൊരു വിധ നടപടികളും ഇതുവരെ സ്വീകരിക്കുന്നില്ല. മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ കുമ്പളം നെട്ടൂര്‍ പാലം നിര്‍മാണം ഇത് വരെ പൂര്‍ത്തിയായിട്ടില്ല. പാലം പണിക്കായി പാലത്തിന്റെ നെട്ടൂര്‍ ഭാഗത്തും കുമ്പളം ഭാഗത്തും കരാറുകാരന് വച്ചിട്ടുള്ള കുത്തനെയുള്ള ഏണിയിലൂടെ സാഹസികമായി പാലത്തില്‍ കയറിയാണ് വിദ്യാര്‍ഥികളും സ്ത്രീകളും രോഗികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ നെട്ടൂര്‍ മറുകരയെത്തുന്നത്. പാലത്തില്‍ കയറുന്നത് അപകടമാന്നെന്ന മുന്നറിയിപ്പ് ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കിലും അത്യാവശ്യക്കാര്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഇത് വഴിയാത്ര ചെയ്യുകയാണ്. കുമ്പളം പഞ്ചായത്ത് അധികൃതര്‍ കടത്ത് പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി എ.ആര് പ്രസാദ്, മുസ്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് എന്‍.കെ.അബ്ദുള്‍ മജീദ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."