HOME
DETAILS

പ്ലസ് ടു: 86.44 ശതമാനം വിജയം; കൂടുതല്‍ എ പ്ലസുകാര്‍ ജില്ലയില്‍

  
backup
May 15 2017 | 20:05 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%81-86-44-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%95%e0%b5%82



കൊച്ചി: ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയ്ക്ക് 86.44 ശതമാനം വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തിയ ജില്ല സംസ്ഥാനതലത്തില്‍ കണ്ണൂരിനുപിന്നില്‍  രണ്ടാം സ്ഥാനവും നേടി.ആകെ 205 സ്‌കൂളുകളില്‍ നിന്നായി 31,803 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 27,489 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയതും ജില്ലയില്‍ നിന്നാണ്.
1261 പേരാണ് സമ്പൂര്‍ണ്ണ എപ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം  945 വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നത്.അനഘ കൃഷ്ണ എ, അഭിജിത്ത് എം (പെരുമ്പാവൂര്‍ സര്‍ക്കാര്‍ ബോയ്‌സ് എച്ച്.എസ്.എസ്), അനാര്‍ യു, ലക്ഷ്മി സജീവ് കെ, ഗൗരി രഞ്ജിത (എസ്.എന്‍.എം.എച്ച്.എസ്.എസ്. മൂത്തകുന്നം), ഗൗതംകൃഷ്ണ എസ് (വളയന്‍ചിരങ്ങര എച്ച്.എസ്.എസ്) എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും നേടി സമ്പൂര്‍ണ ജയം സ്വന്തമാക്കി.  2016ല്‍ 82.84 ശതമാനമായിരുന്ന വിജയശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞെങ്കിലും  2015ലെ  വിജയശതമാനമായ 86.89  ആവര്‍ത്തിക്കാനായില്ല.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 79.44 ശതമാനമാണ് ജില്ലയിലെ വിജയം.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം വര്‍ധിച്ചു. 78.42 ആയിരുന്നു കഴിഞ്ഞ തവണ വിജയ ശതമാനം.തിരുമാറാടി ഗവ.വി.എച്ച്.എസ്.എസ് , അമ്പലമുകള്‍ ഗവ.വി.എച്ച്.എസ്.എസ്  എന്നീ സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. നേര്യമംഗലം ഗവ.വി.എച്ച്.എസ്.എസ,്  കളമശേരി ഗവ.വി.എച്ച്.എസ്.എസ്, ഇരിങ്ങോല്‍ ഗവ.വി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്ക് ഒരു വിദ്യാര്‍ഥി തോറ്റത് കാരണം നൂറു ശതമാനം വിജയം നഷ്ടമായി. നേര്യമംഗലത്ത് 59, കളമശേരിയില്‍ 46, ഇരിങ്ങോലില്‍ 57 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതിയിരുന്നത്.  ഇത്തവണ 2495 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 1982 പേര്‍ പാര്‍ട്ട് ഒന്ന്,രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ വിജയം നേടി. 2173 പേര്‍ പാര്‍ട്ട് ഒന്നിലും രണ്ടിലുമായി മാത്രം വിജയം കൈവരിച്ചു.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ  4672 പേരില്‍ 1669 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. 35.72 ശതമാനമാണ് വിജയം.സമ്പൂര്‍ണ്ണ എപ്ലസ് രണ്ടുപേര്‍ നേടി.ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 485 വിദ്യാര്‍ഥികളില്‍ 424 പേരും വിജയിച്ചു. 87.42 ആണ് വിജയശതമാനം. 18 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago