സാമൂഹ്യ പുരോഗതിക്ക് വിദ്യാഭ്യാസ മേഖല മുഖ്യപങ്ക് വഹിക്കുന്നുവെന്ന് പ്രൊ.എം.കെ സാനു
തുറവൂര്‍: സാമൂഹ്യ പുരോഗതിക്ക് വിദ്യാഭ്യാസ മേഖല മുഖ്യപങ്ക് വഹിക്കുന്നുവെന്ന് പ്രൊ.എം.കെ.സാനു പറഞ്ഞു. തുറവൂര്‍ മാസ്റ്റേഴ്‌സ് കോളേജിന്റെ 25 വാര്‍ഷികവും പൂര്‍വ വിദ്യാര്‍ത്ഥി മഹാ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
ഇന്നത്തെ വിദ്വാഭ്യാസ പരിഷ്‌ക്കാരം ചിന്താ കുഴപ്പത്തിലാണെന്നും അതിനു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാട്ടുകുളങ്ങര ന്യൂ സരള്‍ ഓഡിറ്റോറിയത്തിലെ മഹാ സംഗമത്തില്‍ എ.എം.ആ രീഫ് എം.എല്‍.എ.അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി.ജയരാജ് അനുസ്മരണ റിപ്പോര്‍ട്ടും അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.മാസ്റ്റേഴ്‌സ് അലുമ്‌നി അസോസിയേഷന്‍ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമനും കാരുണ്യ ഫണ്ട് ഉദ്ഘാടനം എ.എം.ആ രീഫ് എം.എല്‍.എ.യും നിര്‍വഹിച്ചു.
സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, ഊര്‍മ്മിള ഉണ്ണി, ചലച്ചിത്ര അവാര്‍ഡ് ജേതാവ് കാഞ്ചന പുന്നശ്ശേരി, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമരാജപ്പന്‍, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിതസോമന്‍, ഡോ.രഞ്ജിത്ത് മോനായി, കെ.പി.ധനേഷ്, രാജേഷ് നാരായണന്‍, പി.ഉണ്ണികൃഷ്ണ്ണന്‍, വി.കൃഷ്ണകുമാര്‍, എല്‍.ഒ സേപ്പ്. ,ഗീതാദേവി,വി.ജയരാജ്എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് കാഞ്ചന, കേന്ദ്രസംസ്ഥാന ചലച്ചിത തിരക്കഥാകൃത്ത് ജേതാവിന്റെ മാതാവ് ഗീതാദേവി, മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ് ലഭിച്ച പി.ബി.വിനോദ് കുമാര്‍, ഡോക്ടേറ്റ് ബഹുമതി ലഭിച്ച റ്റി.എസ്.സുധീരന്‍ എന്നിവരെ ആദരിച്ചു. സമ്മേളനത്തിന് മുമ്പ് നടന്ന കലാപരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദലീമ ജോ ജോ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."