കവര്‍ച്ചാ സംഘത്തിലെ പ്രതി യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പിടിയില്‍
പെരുമ്പാവൂര്‍: കവര്‍ച്ചാ പദ്ധതിക്കിടെ കഴിഞ്ഞ ആഴ്ച പിടിയാലായ സംഘത്തിലെ ഒളിവിലായിരുന്ന പ്രതി പൊലിസ് പിടിയിലായി. വെങ്ങോല ചെമ്പാരത്ത്കുന്ന് ഐനാലിപ്പറമ്പില് വീട്ടില്‍ ബഷീര്‍ മകന് സനു എന്ന് വിളിക്കുന്ന സന്‍വര്‍ (33) ആണ് പിടിയിലായത്. വെങ്ങോല സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ്സില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. ഇയാളും അനുജന് ചെമ്പാരത്തുകുന്ന് ഭാഗത്ത് ഐനാലിപ്പറമ്പില് വീട്ടില്‍ ബഷീര്‍ മകന് നൈസില് (26) എന്നിവര്‍ ചേര്‍ന്ന് വെങ്ങോല സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. വിവരമറിഞ്ഞ് പൊലിസ് എത്തിയപ്പോഴേക്കും ഇവര്‍ യുവാവിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.
തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കാര്‍ വാടക്കെടുത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ട് പോയതില്‍ കലാശിച്ചത്. നേരത്തെ ആലുവ സ്വദേശിയുടെ കൈയ്യില്‍ നിന്നും സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതിന് വേണ്ടി പോകുന്നതിനിടയിലാണ് കവര്‍ച്ച സംഘത്തെ പൊലിസ് പിടികൂടിയത്. അന്ന് കൂടെയുണ്ടായിരുന്ന സനു ഓടി രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് പെരുമ്പാവൂര്‍ ഡി.വൈ.എസ്പി വേണുവിന്റെ നേതൃത്വത്തില്‍ സി.ഐ ബൈജു.എം.പൗലോസ്, എസ്.ഐമാരായ പി.എ.ഫൈസല്‍ , ടി.എം. സൂഫി, എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കവര്‍ച്ച കേസ്സില്‍ ഇനിയും കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടന്നും ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായും സി.ഐ ബൈജു.എം.പൗലോസ് അറിയിച്ചു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."