HOME
DETAILS
MAL
പകര്‍ച്ചവ്യാധികള്‍ രൂക്ഷം: കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ക്ഷാമം
backup
July 25 2016 | 23:07 PM
കക്കട്ടില്‍: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കക്കട്ടിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ച ഡോക്ടര്‍ മാര്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍. ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കേണ്ട ഇവിടെ ആവശ്യത്തിന് ഡോക്ടര്‍ മാരില്ലാത്തതാണ് ദുരിതമായിരിക്കുന്നത്.
മലയോര മേഖലയിലെ നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമായ ആരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥ പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ രോഗികള്‍ക്ക് ആശ്വാസംപകരുന്ന തീരുമാനം നീണ്ടു പോകുന്നതില്‍ അസംതൃപ്തരാണ് നാട്ടുകാര്‍. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ഇവിടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയിട്ടും, കിടത്തി ചികിത്സയും യാഥാര്‍ഥ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."