വിദേശമദ്യശാലയ്ക്കെതിരെ സമരം: സഹായസമിതി രൂപീകരിച്ചു
ചെങ്ങന്നൂര്‍: നഗരസഭയിലെ ഹാച്ചറിവാര്ഡില് തോട്ടിയാട്ട് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന മദ്യ വില്‍പ്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരത്തിനു സഹായ സമിതി രൂപീകരിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെയും, സമുദായ സംഘടനകളുടെയും നേതാക്കള്‍ പങ്കെടുത്ത സര്‍വ്വകക്ഷി യോഗം മുഖ്യരക്ഷാധികാരികളായി കൊടിക്കുന്നില്‍ സുരേഷ് എം.പിയെ തെരഞ്ഞെടുത്തു. മുന്‍ എം.എല്‍.എ.മാരായ പി.സി.വിഷ്ണുനാഥ്, ശോഭനാ ജോര്‍ജ്, നഗരസഭാ ചെയര്മാന് ജോണ്‍ മുളങ്കാട്ടില്‍, ഗിരീഷ് ഇലഞ്ഞിമേല്‍, മറ്റ് സംഘടനാ നേതാക്കള്‍ അടങ്ങിയ സമിതി രൂപീകരിച്ചു. പ്രഥമ യോഗം ഇന്ന് വൈകിട്ട് 4നു തോട്ടിയാട്ട് ജംഗ്ഷന് സമീപം നടക്കും.സമരവേദിയില്‍ നടന്ന പ്രതിഷേധയോഗം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്തളം ശശി ഉദ്ഘാടനം ചെയ്തു.
മധു ചെങ്ങന്നൂര്‍ അധ്യക്ഷനായി. എം.സി.പി.ഐ (യുണൈറ്റഡ്) സംസ്ഥാന കമ്മിറ്റിയംഗം ഇ.റ്റി.ശശി സേവാദള്‍ ബ്ലോക്ക് ചെയര്മാന് ശ്രീരാജ്, കെ.ചെറുവല്ലൂര്‍, പുലിയൂര് ഗ്രാമപഞ്ചായത്തംഗം ബാബു കല്ലൂത്ര.ന്യൂ ഇന്ത്യാ ചര്‍ച്ച ഓഫ് ഗോഡ് പാസ്റ്റര്‍മാരായ സന്തോഷ് ഫിലിപ്പ്, ബിനു, രാജു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."