ഈരാറ്റുപേട്ട കെ.എസ്.ആര്.ടി.സി ഡിപ്പോ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
ഈരാറ്റുപേട്ട; കെ.എസ്.ആര്.ടി.സി. ടിപ്പോയുടെ പ്രവര്‍ത്തനം പ്രതിന്ധിയിലായി. 30 ശതമാനം സര്‍വ്വീസുകള്‍ വെട്ടിക്കുറക്കണമെന്ന നിര്‍ദ്ദേശത്തോടൊപ്പം മറ്റ് പ്രതിസന്ധികള്‍ കൂടിയായപ്പോള്‍ ഡിപ്പോ നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നു.
സ്പെയര്‍ പാര്സുകളുടെ ക്ഷാമവും ,ഇന്ധന ക്ഷാമവും വാഹനങ്ങളുടെ പഴക്കവുമാണ് ഇപ്പോഴത്തെ പ്രശ്നം. ഡിപ്പോ നേരിടുന്ന പ്രധാന പ്രതിസന്ധി ഇന്ധന ക്ഷാമമാണ്. 4800 ലിറ്റര്‍ ഡീസലാണ് ദിവസവും ഈ ഡിപ്പോക്ക് വേണ്ടത്. എന്നാല്‍ 4000 ലിറ്റര്‍ മാത്രമാണ് ലഭിക്കുന്നത്. പുറമെയുള്ള ഡിപ്പോകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ശരാശരി 1200 ലിറ്റര്‍ ഡീസല്‍ എങ്കിലും നല്‍കേണ്ടി വരുന്നുണ്ട്. ഡിപ്പോയുടെ സ്വന്തം ആവശ്യത്തിനു തികയാതിരിക്കെ ഇത് നല്‍കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ ഇപ്പോള്‍ 2000 ലിറ്റര്‍ ഡീസല്‍ കൂടി ലഭിക്കണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം ഡ്യൂട്ടി സംബന്ധിച്ച പരാതികളും നിലവിലുണ്ട്.
സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണമാണ് സര്‍വീസുകള്‍ മുടങ്ങുന്നതിന് കാരണമാകുന്നത് ഇതു കാരണം നല്ല കളക്ഷന്‍ ഉണ്ടായിരുന്ന കട്ടപ്പന കോട്ടയം സര്‍വ്വീസ് നിര്‍ത്തേണ്ടി വന്നു. എട്ടു മണിക്കൂറിനുള്ളില്‍ ഓടിയെത്താന്‍ കഴിയാത്തതാണ് കാരണം. ഈ സര്‍വീസ് കട്ടപ്പന ഡിപ്പോ ഏറ്റെടുക്കുകയും ചെയ്തു. ഇവിടെ പ്രചാരം നേടിയ ചങ്കു ബസ്സായിരുന്നു ഈ റൂട്ടില്‍ ഓടിയിരുന്നത്. ആകെ അഞ്ചു സര്‍വ്വീസുകള്‍ കട്ടപ്പനക്കു കൈമാറി. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും 72 സര്‍വ്വീസുകളാണ് ദിവസവും ഓടേണ്ടത്. 12 ബസ്സുകള്‍ കുറവുണ്ട് പഴക്കം ചെന്ന വാഹനങ്ങള്‍ എന്നും തകരാറിലാകാറുണ്ട്. ഇതോടൊപ്പം കൈപ്പള്ളി ഏന്തയാര്‍ സര്‍വ്വീസും ഇന്നലെ നിര്‍ത്തി. തകരാറിലായതാണ് കാരണം. സ്പെയര്‍ പാര്സുകളുടെയും ടയറുകളുടെയും കുറവ് ബസ്സ് സര്‍വീസുകളെ ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."