നിയമസഭയിലെ കയ്യാങ്കളി: കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍
കൊച്ചി: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജിയില്‍ തന്നെക്കൂടി കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ മുന്‍കാല വിധിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
വിചാരണക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. കേസ് പിന്‍വലിക്കാനുള്ള ആവശ്യം തടയണമെന്നും രമേശ് ചെന്നിത്തല കോടതിയോട് ആവശ്യപ്പെട്ടു. കേസ് പിന്‍വലിക്കുന്നതില്‍ പൊതുതാല്പര്യമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കൈയ്യാങ്കളി കേസിലെ പ്രതികളും മന്ത്രിമാരുമായ ഇ പി ജയരാജനും കെ.ടി ജലീലിനും കോടതി ജാമ്യം അനുവദിച്ചിരുന്നു.
ആറ് ഇടതുപക്ഷ നേതാക്കള്‍ക്കെതിരെയാണ് കേസ്. മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മറ്റ് നാല് പ്രതികള്‍ നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. എല്ലാ പ്രതികളും വിടുതല്‍ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. 2015 ല്‍ കോഴ വിവാദത്തില്‍പ്പെട്ട ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനാണ്് നിയമസഭയില്‍ കൈയ്യാങ്കളിയുണ്ടായത്. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച കേസ് റദ്ദാക്കാനാനാകില്ലെന്ന് നേരത്തെ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."