ഹയര്‍സെക്കന്‍ഡറി: ജില്ലയില്‍ വിജയ ശതമാനം 80.21
ആലപ്പുഴ: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ജില്ലയില്‍ 18,652 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.677 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.80.21 ആണ് ജില്ലയുടെ വിജയശതമാനം.മുന്‍ വര്‍ഷത്തേതിനേക്കാള്‍ ജില്ലയിലെ വിജയശതമാനത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
2016ല്‍ 76.66 ആയിരുന്നു ജില്ലയുടെ വിജയശതമാനം.എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ 567 ആയിരുന്നു.ഇക്കുറി ഇത് 677 ആയി വര്‍ധിച്ചു.സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 23,436 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 23,254 പേരാണ് ഇക്കുറി ജില്ലയില്‍ ഹയര്‍ സക്കണ്ടറി പരീക്ഷയെഴുതിയത്.ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറിയില്‍ പരീക്ഷയെഴുതിയ 97 പേരില്‍ 87 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.90.63 ആണ് ഈ വിഭാഗത്തിലെ വിജയശതമാനം.എല്ലാ വിഷയത്തിനും എ പ്ലസ് ഈ വിഭാഗത്തില്‍ ആര്‍ക്കും ലഭിച്ചില്ല.ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 2909 പേര്‍ പരീക്ഷയെഴുതിയതില്‍ 1172 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.40.29 ആണ് വിജയശതമാനം.ഈ വിഭാഗത്തിലും ആരും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയില്ല.
വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിയില്‍(വി.എച്ച്.എസ്.ഇ) ജില്ലയില്‍ ആകെ പരീക്ഷയെഴുതിയവര്‍ 1492 ആണ്.ഇതില്‍ പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളില്‍ 1277 പേരും പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ 1226 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിലെ വിജയശതമാനം 85.59ഉം പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലെ വിജയശതമാനം 82.17ഉമാണ്.പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗത്തില്‍ മുന്‍ കൊല്ലത്തെ അപേക്ഷിച്ച് വിജയശതമാനം വര്‍ധിച്ചപ്പോള്‍ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലെ വിജയശതമാനം ഗണ്യമായി കുറഞ്ഞു.യഥാക്രമം 85.77, 76.04 ആയിരുന്നു മുന്‍ വര്‍ഷത്തെ വിജയശതമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."