മുഖ്യമന്ത്രിയുടേത് അസാമാന്യ തൊലിക്കട്ടിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ കാട്ടിയത് അസാമാന്യ തൊലിക്കട്ടിയാണെന്നും കാണ്ടാമൃഗം പോലും തോറ്റുപോകുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ വേട്ടയാടുകയാണ് എന്ന കാനത്തിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തി. സിപിഎം മുതലാളിമാര്‍ക്കൊപ്പം നില്ക്കുന്ന പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പിണറായി വിജയനും എം ശിവശങ്കറും തമ്മില്‍ 12 വര്‍ഷത്തെ ബന്ധമുണ്ടെന്നും സി എം രവീന്ദ്രനാണ് ശിവശങ്കറെ പിണറായി വിജയന് പരിചയപ്പെടുത്തി കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാവ്ലിന് കേസിലെ സുപ്രധാന രേഖകള്‍ നഷ്ടപെട്ടതില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും, നളിനി നെറ്റോയുടെ രാജിക്ക് പിന്നിലെ കാരണം എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പാര്‍ട്ടി സെക്രട്ടറി ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. അന്താരാഷ്ട്ര മാനമുള്ള കേസില്‍ സീതാറാം യെച്ചൂരിയും എസ്ആര്‍പിയും പ്രതികരിക്കുന്നില്ല. സിപിഐ മുന്‍ നേതാക്കളുടെ പരമ്പര്യത്തില്‍ നിന്നാണ് സംസാരിക്കുന്നത് എന്ന് കാനം രാജേന്ദ്രന് മറന്ന് പോകരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."