സേവന രംഗത്ത് മാതൃകയായി യൂത്ത്ലീഗ്
പടിഞ്ഞാറങ്ങാടി: തൃത്താല അത്താണി ശാഖാ മുസ്ലിം യൂത്ത് ലീഗും, കെ.എം ഹനീഫ സാഹിബ് കള്‍ച്ചറല്‍ സെന്റെറും ചേര്‍ന്ന് 'ക്ലീന്‍ അത്താണി സേഫ് അത്താണി' എന്ന പ്രമേയവുമായി അത്താണിയുടെ മുഖഛായ മാറ്റാന്‍ കര്‍മപദ്ധതി തയ്യാറാക്കി.
ആദ്യഘട്ടം തൃത്താല പട്ടാമ്പി റൂട്ടില്‍ തച്ചറംകുന്ന് റോഡ് മുതല്‍ അത്താണി ജുമാ മസ്ജിദ് വരേയുള്ള 700 മീറ്റര്‍ റോഡിന്റെ ഇരുവശങ്ങളിലേയും മാലിന്യങ്ങളും, മറ്റും നീക്കം ചെയ്ത് കാവകള് വൃത്തിയാക്കും. തുടര്‍ന്ന് റോഡിന്റെ ഇരുവശങ്ങളും ഇന്റെര്‍ലോക്ക് ചെയ്യുകയും, പൂച്ചെടികളും, ഔഷധച്ചെടികളും, മരങ്ങളും വച്ച്പിടിപ്പിക്കും. ഷട്ടില്‍ ബാറ്റ് കോര്‍ട്ടും നിര്‍മിക്കും. റോഡിന്റെ ഇരു വശങ്ങളിലുമുള്ള പോസ്റ്റും, മറ്റും പെയിന്റ് ചെയ്ത് ഭംഗിയാക്കും. യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന വിശ്രമ കേന്ദ്രങ്ങളും, ഇരിപ്പിടങ്ങളും, തണ്ണീര്‍ പന്തലുകളും നിര്‍മിക്കും.
കെ.എം ഹനീഫ സാഹിബിന്റെ നാമഥേയത്തില്‍ തുടക്കം കുറിച്ചതാണ് കെ.എം ഹനീഫ സാഹിബ് കള്‍ച്ചറല്‍ സെന്റര്‍. വിധവ പെന്ഷന്, വിവാഹ ധന സഹായം, മരണം നടന്ന വീടുകളില്‍ ആവശ്യ സാധനങ്ങള്‍ എത്തിച്ച് കൊടുക്കല്‍, നിത്യ രോഗികളായവര്‍ക്ക് സഹായം നല്കല്, തുടങ്ങി ഇതിന്റെ കീഴില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നുണ്ട്.
കെ.എം ഹനീഫ കള്‍ച്ചറല്‍ സെന്റര്‍ മുഖ്യ രക്ഷാധികാരി എം.എന്‍ നവാഫ്, ഷംനാദ്, ഇസ്ഹാഖ്, മുസ്തഫ ഇ.വി, അമീര്‍ കേലശ്ശേരി, സലീം കേലശ്ശേരി, അമീര്‍ കൊപ്പത്ത്, ആസിഫ് പൂലകത്ത് എന്നിവരുടെ നേതൃത്വത്തിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."