മണ്ണാര്‍ക്കാട്ടെ ഡെങ്കിപ്പനി; വിദഗ്ധ സംഘം ഇന്നെത്തും
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗര പരിധിയില്‍ പടരുന്ന ഡെങ്കിബാധ നിയന്ത്രണ വിധേയമാക്കാന്‍ ചൊവ്വാഴ്ച മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
ഇതിന്റെ ഭാഗമായി ജില്ലയിലെ റെക്ടര്‍ കണ്ട്രോള് യൂനിറ്റ് പനിബാധിത വീടുകള്‍ സന്ദര്‍ശിക്കുകയും, വിവര ശേഖരണവും, കൊതുകു നശീകരണ സ്പ്രെ അടിക്കലും നടത്തും.
ഇതിന്റെ തുടര്‍ച്ചയായി ആവശ്യമെങ്കില്‍ ഫോഗിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ എട്ടു മുതല്‍ നാരങ്ങാപ്പെറ്റ ഭാഗത്ത് തദ്ദേശീയരെ കൂടിയുള്‍പ്പെടുത്തി സ്ക്വാഡ് പ്രവര്‍ത്തനവും മെഡിക്കല്‍ ക്യാംപും നടക്കും.
ബോധവല്‍കരണത്തിന്റെ ഭാഗമായി ബൈക്ക് അനൗണ്‍സ്മെന്റും നടത്തും. കൂടുതല്‍ ഭാഗങ്ങളിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകരെകൂടി ഉള്‍പ്പെടുത്തി ബോധവല്‍ക്കരം പ്രവര്‍ത്തികള്‍ ഊര്‍ജിതമാക്കാനും ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."