HOME
DETAILS
MAL
നാട്ടുപച്ച ജൈവ വേലിപദ്ധതിയ്ക്കു തുടക്കമായി
backup
July 25 2016 | 23:07 PM
മാവൂര്‍: കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സൃഷ്ടിക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളില്നിന്ന് വരും തലമുറയെരക്ഷിക്കാന് ജില്ലാപഞ്ചായത്തും ജില്ലാ നാഷനല്‍ സര്‍വിസ് സ്കീമും സംയുക്തമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ജൈവ വേലി പദ്ധതിയ്ക്കു തുടക്കമായി. മാവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ക്ലസ്റ്റര്‍തലത്തില്‍ നാട്ടുപച്ചജൈവ വേലിനിര്മാണോദ്ഘാടനം ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി. അബ്ദുല്‍മജീദ് അധ്യക്ഷനായി. എന്‍.എസ്.എസ് കോഴിക്കോട് റൂറല്‍ ക്ലസ്റ്റര്‍ അംഗം എ.പി മിനി, ഗ്രാമപഞ്ചായത്ത് അംഗം രാജി ചെറുതൊടിയില്‍, നജീബ് പാഴൂര്‍, കെ.ആര് രശ്മി, പ്രിന്‍സിപ്പല്‍ കെ. ഷൈല ജൈദേവ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഇക്രിമത്ത് മൗലാനാ മുഹമ്മദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."