മൂന്നുവയസുകാരന്റെ മരണത്തില്‍ പൊലിസ് യഥാര്‍ഥ സമയം രേഖപ്പെടുത്തി
എരുമപ്പെട്ടി: വെള്ളറക്കാട്- തിപ്പലശ്ശേരി റോഡില്‍ സ്‌കൂള്‍ സമയ നിയന്ത്രണം ലംഘിച്ച് സഞ്ചരിച്ചിരുന്ന ടിപ്പര്‍ ലോറിയിടിച്ച് നേപ്പാള്‍ സ്വദേശി ജയറാമിന്റെ മകന്‍ മൂന്ന് വയസുകാരന്‍ അലീഷ് മരിച്ച കേസില്‍ പൊലിസ് യഥാര്‍ഥ അപകടസമയം രേഖപ്പെടുത്തി. എഫ്.ഐ.ആറില്‍ അപകട സമയം മാറ്റം വരുത്തിയ നടപടിയില്‍ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ്‌പൊലിസ് കൃത്യസമയം രേഖപ്പെടുത്തിയത്.
വെള്ളറക്കാട് പേങ്ങാട്ട്പാറയ്ക്ക് സമീപം കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9.15നാണ് അപകടമുണ്ടായത്.
മാതാവിനോടൊപ്പം സഹോദരനെ സ്‌കൂള്‍ ബസില്‍ കയറ്റാന്‍ നില്‍ക്കുകയായിരുന്ന അലീഷിനെ അനധികൃതമായി മണ്ണ് കയറ്റി അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ടിപ്പര്‍ ലോറികള്‍ക്ക് സഞ്ചരിക്കാര്‍ നിയന്ത്രണമുള്ള സ്‌കൂള്‍ സമയം 9 നും 10 നുമിടയ്ക്കാണ് അപകടം നടന്നത്. കുട്ടിയുടെ പിതാവും നാട്ടുകാരും 9.15 നാണ് അപകട സമയമെന്ന് അറിയിച്ചിരുന്നെങ്കിലും 8.50 ആണ് പൊലിസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്.
സ്‌കൂള്‍ നിയന്ത്രണ സമയത്തിന് മുമ്പുള്ള സമയം പൊലിസ് രേഖപ്പെടുത്തിയത് പ്രതിയെ സഹായിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
സമയത്തില്‍ മാറ്റം വരുത്തിയതും പ്രതിക്ക് അതിവേഗത്തില്‍ സ്റ്റേഷനില്‍ നിന്ന് ജാമ്യം അനുവദിച്ചതും വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കി. ഇതിനെ തുടര്‍ന്നാണ് പൊലിസ് വീണ്ടും കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്ത് യഥാര്‍ത്ഥ അപകട സമയം രേഖപ്പെടുത്തി റിപ്പോര്‍ട്ട് കോടതിയ്ക്ക് അയച്ചത്.
അതേസമയം പ്രതിയെ സഹായിക്കാന്‍ സമയത്തില്‍ മാറ്റം വരുത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പൊലിസ് അറിയിച്ചു. കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുത്തപ്പോള്‍ പറഞ്ഞ സമയമാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയതെന്നും പിന്നീട് അന്വേഷണം നടത്തി യഥാര്‍ഥ സമയം രേഖപ്പെടുത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."