ക്വാറികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരേ സമരത്തിന് ഇറങ്ങുമെന്ന് മുതലമട പഞ്ചായത്തംഗം കൃഷ്ണകുമാര്‍
മുതലമട: ക്വാറികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നവര്‍ക്ക് എതിരെ സമരത്തിന് ഇറങ്ങുമെന്ന് പഞ്ചായത്ത് അംഗം കൃഷ്ണകുമാര്‍ .മുതലമട ഗ്രാമപഞ്ചായത്ത് ക്വാറികള്‍ ക്കെതിരെ അനുകൂല നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി സ്ഥാനം കൃഷ്ണകുമാര്‍ രാജിവച്ചിരുന്നു .മുതലമട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെട്ട മൂച്ചങ്കുണ്ട് വാര്‍ഡ് അംഗമാണ് എസ് കൃഷ്ണകുമാര്‍.
കേരള ഹൈകോടതിയില്‍ നടന്നുവരുന്ന മുതലമടയിലെ ക്വാറികള്‍ക്കെതിരായുള്ള കേസില്‍ ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിയും ചില ഉദ്യോഗസ്ഥരും കൃത്യമായ രേഖകള്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ പ്രവര്‍ത്തനാനുമതി നേടിയെടുക്കുവാന്‍ കാരണമായി ഇതില്‍ പ്രതിഷേധിച്ചാണ് സ്റ്റാന്റിങ്ങ് കമ്മിറ്റി സ്ഥാനം രാജിവെച്ചതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.ഇതോടൊപ്പം മുതലമട പഞ്ചായത്ത് എല്‍.ഡി.എഫിന്റെ ഭരണസമിതിക്ക് നല്‍കി വന്ന പിന്‍തുണ പിന്‍വലിച്ചതായും കൃഷ്ണകുമാര്‍ പറഞ്ഞു.
മൂച്ചകുണ്ട് മേഖലയില്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന ക്വാറി. ക്രഷറുകള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കുവാന്‍ എല്‍.ഡി.എഫ് ഭരണസമിതിസഹായിക്കുന്നു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി ക്രഷറുകള്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെതിരെ ഒരുവര്‍ഷം നീണ്ട സമരമാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടുകാര്‍ നടത്തിയിരുന്നത്.
സമരത്തിലൂടെ രൂപംകൊണ്ട പൗരസമിതിയിലെ മുന്നണി നേതാവാണ് രാജിവെച്ച് കൃഷ്ണകുമാര്‍. കുഴല്‍ക്കിണറുകളില്‍ ഉള്‍പ്പെടെ ഭൂഗര്‍ഭജലം താഴുകയും റോഡുകള്‍ പൂര്‍ണമായി തകരുകയും ക്വാറികളിലും കൃഷികളിലും നിന്നും അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊടിപടലങ്ങള്‍ മൂലം നാട്ടുകാര്‍ക്ക് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചതുമാണ് നാട്ടുകാര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി സമരത്തിനിറങ്ങിയത് തുടര്‍ന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച കൃഷ്ണകുമാര്‍ 160 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികളെ പിന്തള്ളിക്കൊണ്ട് വിജയിക്കുകയാണുണ്ടായത് അധികാരം കിട്ടിയ ഗ്രാമപഞ്ചായത്ത് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ജനകീയ സമരം മൂലം അടച്ചുപൂട്ടിയ ക്വാറി ക്രഷര്‍ കള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും ഉറപ്പു നല്‍കിയത് കൊണ്ടാണ് എല്‍ഡിഎഫ് ഭരണസമിതിയില്‍ അംഗമാകുവാന്‍ സമ്മതിച്ചതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കൃഷ്ണകുമാറിന് ലഭിച്ചത് .
നിലവില്‍ സമീപം പ്രവര്‍ത്തനമാരംഭിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന തയ്യാറെടുക്കുന്ന രണ്ടു ക്രഷറുകള്‍ക്കെതിരെ മൂച്ചങ്കുണ്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ സമരത്തിനിറമെന്നു്് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച കൃഷ്ണകുമാര്‍ പറഞ്ഞു.
തന്നെ വിശ്വസിച്ച് വോട്ട് ചെയ്ത മൂച്ചങ്കുണ്ട് വാസികള്‍ക്ക് ക്വാറികള്‍ മൂലവും ക്രഷറുകള്‍ മൂലവും പ്രയാസങ്ങള്‍ ഉണ്ടാകാതെ സംരക്ഷിക്കുവാന്‍ മൂച്ചങ്കുണ്ട് പൗരസമിതി യോടൊപ്പം നിയമപോരാട്ടത്തില്‍ ഉണ്ടാകുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
പിന്നീട്‌സ്വ തന്ത്രനായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയാണുണ്ടായത്.തുടര്‍ന്ന് മുതലമട പഞ്ചായത്ത് എല്‍.ഡി.എഫ് ഭരണസമിതിയില്‍ അംഗമാവുകയായിരുന്നു. എന്നാല്‍ ക്വാറികള്‍ക്ക് അനുകൂല നിലപടുകളൊന്നും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ പറഞ്ഞു.ഇരുപതംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കൃഷ്ണകുമാര്‍ പിന്‍വാങ്ങിയതോടെ എല്‍.ഡി.എഫിന് പത്ത് അംഗങ്ങളാണ് മുതലമട പഞ്ചായത്തിലുള്ളത് .്. കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളുംബി.ജെ.പി. നാല് പഞ്ചായത്ത് അംഗങ്ങളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."