അതിജീവനത്തിന് കരുത്തേകാന്‍ കലാസന്ധ്യ ഇന്ന്
പാലക്കാട്: പ്രളയക്കെടുതിയില്‍ നിന്നുള്ള ഉയിര്‍പ്പിന്റെയും മാനവികമായ ഒത്തൊരുമയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പാലക്കാട് കലാ സാംസ്‌കാരിക കൂട്ടായ്മയൊരുക്കുന്ന സംഗീത സന്ധ്യ 'വി ഷാല്‍ ഓവര്‍ക്കംഅതിജീവനത്തിന്റെ സംഗീതം' ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ പാലക്കാട് രാപ്പാടിയില്‍ അരങ്ങേറും. മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കുക,പ്രളയ ബാധിതര്‍ക്ക് അതിജീവനത്തിനുള്ള ആത്മ വിശ്വാസവും കരുത്തും പകരുക എന്ന ഉദ്ദേശത്തോടു കൂടി ഇന്ത്യയിലെ കലാ സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സര്‍ഗ്ഗാത്മക ഇടപെടല്‍ കേരളത്തില്‍ ഇതാദ്യമാണെന്ന് എം.ബി രാജേഷ് എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദുരിതബാധിതരോടുള്ള ഐക്യപ്പെടല്‍ കൂടിയാണ് ഈ സംഗീത വിരുന്നെന്നും,യാത്രാ ചിലവടക്കം പൂര്‍ണ്ണമായും സൗജന്യമായാണ് ഈ കലാകാരന്‍മാര്‍ എത്തിചേരുന്നതെന്ന പ്രത്യേകതയും ഈ കലാസന്ധ്യക്കുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി,പദ്മശ്രീ ജയറാം,സംവിധായകര്‍ കമല്‍,ശ്യമപ്രസാദ്,പ്രശസ്ത സംഗീത സംവിധായകര്‍ വിദ്യാധരന്‍ മാഷ്,ഔസേപ്പച്ചന്‍,സ്റ്റീഫന്‍ ദേവസ്സി,നജീം അര്‍ഷാദ്,ചലചിത്ര താരങ്ങളായ കെ.പി.എ.സി.ലളിത,രമ്യ നമ്പീശന്‍,ജയരാജ് വാര്യര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഈ കലാസന്ധ്യയില്‍ പങ്കുചേരും. പരിപാടിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ സൗജന്യമായിട്ടായിരിക്കും.വിവിധ മേഖലകളില്‍ നിന്നും നേരിട്ടായിരിക്കും സംഭാവന സമാഹരിക്കുക..കൂടാതെ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍,പൊലിസ,്ആരോഗ്യ വകുപ്പ്,ഫയര്‍ ഫോഴ്‌സ്,വൈദ്യുതി വകുപ്പ്,ജല വകുപ്പ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. മന്ത്രി ശ്രീ.എ.കെ.ബാലന്‍,എം.ബി.രാജേഷ് എം.പി,ഷാഫി പറമ്പില്‍ എം.എല്‍.എ,ജില്ലാ കളക്ടര്‍ ഡി.ബാലമുരളി,മറ്റു പ്രമുഖ ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരാവും.സംഗീത വിരുന്നില്‍ നിന്നും കിട്ടുന്ന സംഭാവന തത്സമയം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.പ്രവേശനം സൗജന്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."